എറണാകുളം: അഭയ കേസിൽ നിന്ന് ഫാ. ജോസ് പുതൃക്കയിലിനെ ഒഴിവാക്കിയ സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. എന്നാൽ മറ്റ് രണ്ട് പ്രതികളായ ഫാ തോമസ് കോട്ടൂരും സിസ്റ്റ്ർ സെഫിയും വിചാരണ നേരിടണമെന്നും കോടതി വിധിച്ചു.
ക്രൈംബ്രാഞ്ച് മുൻ എസ് പി കെടി മൈക്കിളിനെയും കേസിൽ നിന്ന് കോടതി ഒഴിവാക്കി. മൈക്കിളിനെതിരെ നിലവിൽ തെളിവുകളില്ലെന്ന് നിരീക്ഷിച്ച കോടതി വിചാരണ വേളയിൽ ആവശ്യമെങ്കിൽ പ്രതി ചേർക്കാമെന്നും വ്യക്തമാക്കി.
ഫാ. ജോസ് പുതൃക്കയലിനെ ഒഴിവാക്കിയ സിബിഐ കോടതി ഉത്തരവിനെതിരെ പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരക്കലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ പുതൃക്കയിലിനെ ഒഴിവാക്കിയത് പോലെ തങ്ങളെയും കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ഫാ തോമസ് കോട്ടൂരും സിസ്റ്റ്ർ സെഫിയും ആവശ്യപ്പെട്ടു.
2009 ലെ കേസിലെ സിബിഐ കുറ്റപത്ര പ്രകാരം ഫാ.തോമസ് കോട്ടൂർ ഒന്നാം പ്രതിയും ഫാ. ജോസ് പുതൃക്കയിൽ രണ്ടാം പ്രതിയും സിസ്റ്റർ സെഫി മൂന്നാം പ്രതിയുമായിരുന്നു. ഒമ്പത് വർഷത്തിന് ശേഷമാണ് കേസിൽ നിന്ന് പുതൃക്കയലിനെ ഒഴിവാക്കി വിധി പ്രസ്താവിച്ചത്.
1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെന്‍റെലെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ചനിലയിൽ കണ്ടത്