ന്യൂഡൽഹി: മറ്റുള്ളവർക്ക് മാതൃകയാകാനും ക്യതൃസമയത്ത് ഓഫീസിലെത്താനും മന്ത്രിമാർക്ക് നിർദ്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്നും രാവിലെ 9.30 നു തന്നെ ഓഫീസിൽ എത്തണമെന്നും മോദി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. പാർലമെന്‍റ് ചേരുന്ന 40 ദിവസത്തേക്ക് രാജ്യത്തിന് പുറത്തേക്കുളള യാത്രകൾ ഒഴിവാക്കുവാനും കേന്ദ്രമന്ത്രിമാരോട് മോദി നിർദ്ദേശിച്ചു.
തെരഞ്ഞെടുക്കപ്പെട്ട എംപിമാരെ സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനും മന്ത്രിമാര്‍ സമയം കണ്ടെത്തണമെന്നും പുതിയ വികസന പദ്ധതികളെക്കുറിച്ച് വിശകലനം ചെയ്യാനായി ഒത്തുചേരണമെന്നും പ്രധാനമന്ത്രിയുടെ നിർദ്ദേശം.