ബ്രിട്ടീഷ് കളിപ്പാട്ട ബ്രാന്‍ഡായ ഹാംലീസിനെ റിലയന്‍സ് ലിമിറ്റഡ് ഏറ്റെടുത്തു. കമ്പനിയുടെ നൂറ് ശതമാനം ഓഹരികളും സ്വന്തമാക്കിയാണ് കമ്പനിയെ റിലയന്‍സ് വാങ്ങിയത്. ഹോങ്കോങ് ലിസ്റ്റഡ് കമ്പനിയായ സി ബാനര്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്സുമായി കമ്പനി ഇതിനായുള്ള കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു.
1760ല്‍ ആരംഭിച്ച ഹാംലീസിന് 250 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉണ്ട്. ഇതിനിടെ 18 രാജ്യങ്ങളിലായി 167 വില്‍പനശാലകളാണ് കമ്പനിക്ക് അവകാശപ്പെടാനുള്ളത്. ഇന്ത്യയില്‍ മാത്രം 29 നഗരങ്ങളിലായി 88 ഹാംലീസ് സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ കൊച്ചി ലുലുമാളില്‍ മാത്രമാണ് ഹാംലീസിന്‍റെ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്.