കാബൂൾ: അഫ്ഗാൻ സമാധാന ചർച്ച സംഘത്തിലെ വനിതാ അംഗവും മുൻ പാർലമെന്‍റ് അംഗവുമായ ഫൗസിയ കൂഫി താലിബാൻ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതായി അഫ്ഗാൻ അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ഫൗസിയ കൂഫിന് നേരെ താലിബാൻ ആക്രമണമുണ്ടായിരുന്നു. അക്രമത്തിൽ നിന്ന് ഫൗസിയ കൂഫി രക്ഷപെട്ടതായി അഫ്ഗാൻ സമാധാന പ്രതിനിധി മേധാവി മുഹമ്മദ് മസൂം ട്വീറ്റ് ചെയ്തു.
ഫെബ്രുവരിയിലെ യു.എസ് കരാറിനെത്തുടർന്ന് താലിബാനുമായി സമാധാന ചർച്ചയിൽ പങ്കെടുക്കാൻ അഫ്ഗാൻ സർക്കാരിനെ പ്രതിനിധീകരിച്ച 21 അംഗ സംഘത്തിൽ ഫൗസിയ കൂഫിയും ഉണ്ടായിരുന്നു. താലിബാൻ വിമർശകയും വനിതാ മനുഷ്യാവകാശ പ്രവർത്തകയും കൂടിയാണ് കൂഫി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം ഫെബ്രുവരിയിൽ ഒപ്പുവച്ച കരാറിന്‍റെ ഭാഗമായി 400 താലിബാൻ തടവുകാരിൽ ആദ്യ 80 അഫ്ഗാൻ വിട്ടയച്ചിരുന്നു.