പനാജി: ഗോവ നിയമസഭയില്‍ സ്പീക്കർ തെരഞ്ഞെടുപ്പിനായി ഗവര്‍ണര്‍ മൃദുല സിന്‍ഹ ജൂണ്‍ നാലിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. അസംബ്ലി ഹാളില്‍ 11:30 ന് ചേരുന്ന യോഗത്തില്‍ പുതിയ സ്പീക്കറെ തെരഞ്ഞെടുക്കും. സ്പീക്കറായിരുന്ന പ്രമോദ് സാവന്ത് മുഖ്യമന്ത്രിപദം ഏറ്റെടുത്തതു മുതല്‍ നിയമസഭാ സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. മനോഹര്‍ പരീക്കറുടെ മരണത്തോടെ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയായിരുന്നു.
മേയ് 28 ന് പുതുതായി നാല് നിയമസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ആക്ടിങ് സ്പീക്കര്‍ മൈക്കിൾ ലോബോ ആയിരുന്നു സത്യവാചകം ചൊല്ലികൊടുത്തത്.