ഹൈദരാബാദ്: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 83,92,582 ആയി. മരിച്ചവരുടെ എണ്ണം നാലരലക്ഷം കടന്നു. 4,405,312 പേർ ഇതുവരെ രോഗമുക്തി നേടി. ഫ്രാൻസിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ഫ്രാൻസിലെ മരണസംഖ്യ 29,575 ആയി. അമേരിക്കയിലാണ് ഏറ്റവും അധികം പേർ മരിച്ചത്. 119930 പേരാണ് അമേരിക്കയിൽ മരിച്ചത്.
ബീജിംഗിൽ 578 കേസുകൾ റിപ്പോർട്ട് ചെയ്തു. 411 പേർ ഇതുവരെ രോഗമുക്തി നേടി. ഒൻപത് പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. ദക്ഷിണ കൊറിയയിൽ 59 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണ കൊറിയയിൽ 280 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊവിഡ് വ്യാപന നിരക്കില്‍ ഇന്ത്യ ഇപ്പോൾ നാലാമതാണ്. രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ മൂന്ന് ദിവസം മുമ്പുതന്നെ ബ്രിട്ടണെ മറികടന്നിരുന്നു. പ്രതിദിന രോഗബാധ മരണ നിരക്കുകളില്‍ ലോക പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ രണ്ടാമതാണ്.