ETV Bharat / briefs

കന്യാസ്ത്രീയ്ക്ക് പീഡനം : ഫ്രാങ്കോ മുളക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാകും

author img

By

Published : May 10, 2019, 8:43 AM IST

Updated : May 10, 2019, 8:53 AM IST

ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് ലൈംഗിക പീഡനം ഉൾപ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.

ഫ്രാങ്കോ മുളക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാകും

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കേസില്‍ കുറ്റപത്രം അംഗീകരിച്ച പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫ്രാങ്കോക്ക് സമന്‍സ് അയച്ചിരുന്നു. തുടര്‍ നടപടികളുടെ ഭാഗമായി ഫ്രാങ്കോ മുളക്കല്‍ ഇന്ന് വീണ്ടും ജാമ്യമെടുക്കും. ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് ലൈംഗീക പീഡനം ഉൾപ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നതിനാല്‍ കേസ് കോട്ടയം ജില്ലാ കോടതിയിലേക്ക് മാറ്റും. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസുകള്‍ മാത്രമാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരിഗണിക്കുന്നത്. കുറ്റപത്രത്തിന്‍റേയും അനുബന്ധരേഖകളുടേയും പകർപ്പും പ്രതിഭാഗത്തിന് നൽകും.

കേസിൽ കർദ്ദിനാൾ മാര്‍ ആലഞ്ചേരി ഉൾപ്പെടെ 83 സാക്ഷികളാണുള്ളത്. ഇതില്‍ 11 വൈദികരും 3 ബിഷപ്പുമാരും 25 കന്യാസ്ത്രീകളും ഉള്‍പ്പെടുന്നു. ഇതിന് പുറമെ രഹസ്യമൊഴിയെടുത്ത മജിസ്‌ട്രേറ്റുമാരും കേസില്‍ സാക്ഷികളാണ്. കഴിഞ്ഞ സെപ്തംബർ 21 നാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളക്കൽ അറസ്റ്റിലാകുന്നത്. ഒമ്പത് മാസത്തെ അന്വേഷണത്തിന് ശേഷമാണ് വൈക്കം ഡിവൈഎസ്‌പി കെ സുഭാഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.

Intro:Body:

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം  ചെയ്ത  കേസിൽ ബിഷപ്പ്  ഫ്രാങ്കോ  മുളയ്ക്കൽ ഇന്ന് കോടതിയിൽ ഹാജരാകും. പാലാ  ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്  മജിസ്ട്രേറ്റിനു മുൻപിലാണ് ഫ്രാങ്കോ മുളയ്ക്കൽ ഹാജരാകുക. നേരത്തെ കേസിൽ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചിരുന്നു.

തുടർ നടപടികളുടെ ഭാഗമായി  ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് വീണ്ടും ജാമ്യമെടുക്കും.തുടർന്ന് കേസ്കോട്ടയം ജില്ലാ കോടതിയിലേക്ക് മാറ്റും. അതിനു ശേഷമാകും കുറ്റപത്രത്തിന്റെയും അനുബന്ധരേഖകളുടേയും പകർപ്പും പ്രതിഭാഗത്തിന് നൽകുക.

ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി  തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ  ലൈംഗീകമായി  പീഡിപ്പിക്കൽ ഉൾപ്പടെ ആറു  വകുപ്പുകളാണ്  ഫ്രാങ്കോ മുളയ്ക്കലിനെതിരെ  ചുമത്തിയിരിക്കുന്നത്. കേസിൽ കർദ്ദിനാൾ ആലഞ്ചേരി ഉൾപ്പെടെ 83 സാക്ഷികളാണുള്ളത്.

Conclusion:
Last Updated : May 10, 2019, 8:53 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.