ബെയ്ജിങ്: വടക്കുകിഴക്കൻ ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞതിനെ തുടർന്ന് അഞ്ച് പേർ മരിച്ചു. അപകടത്തിൽ മറ്റ് നാല് പേരെ കാണാതായതായും അധികൃതർ അറിയിച്ചു. 11പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
നദി മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. ക്വിഖാർ നഗരത്തിലെ നെൻജിയാങ് നദിയിൽ ശനിയാഴ്‌ച രാവിലെ ഒൻപത് മണിയോടെയുണ്ടായ ശക്തമായ കാറ്റിലും ഉയർന്ന തിരമാലയിലും പെട്ട ബോട്ട് മുങ്ങുകയായിരുന്നു. തകർന്ന ബോട്ടും അതിലുണ്ടായിരുന്ന രണ്ട് പേരെയും രക്ഷിക്കാൻ സാധിച്ചു. അതേസമയം അപകടത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. കാണാതായ മറ്റ് നാല് പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നതായും ഹീലോങ്ജിയാങ് പ്രൊവിൻഷ്യൽ വർക്ക് സേഫ്റ്റി കമ്മീഷൻ അറിയിച്ചു.
Also Read: ചൈനീസ് അടിച്ചമര്‍ത്തലിനെതിരെ സൈക്കിള്‍ റാലിയുമായി മധ്യവയസ്കൻ