മോസ്കോ: റഷ്യയിൽ നിന്ന് ആദ്യഘട്ട കൊവിഡ് വാക്‌സിൻ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി മിഖായേൽ മുറാഷ്കോ അറിയിച്ചു. മോസ്കോയിലെ ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായി വികസിപ്പിച്ചെടുത്ത 'സ്പുട്നിക് വി' എന്ന കൊവിഡ് വാക്സിൻ റഷ്യൻ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അംഗീകരിച്ചു.
വാക്സിനേഷൻ രോഗികളുടെ സമ്മതത്തോടെ ആയിരിക്കും നടത്തുക. കൊവിഡ് ബാധിച്ചിട്ടും പ്രതിരോധശേഷിയുള്ള 20 ശതമാനം ഡോക്ടർമാരുണ്ട്. അവർക്ക് പ്രതിരോധ കുത്തിവെപ്പ് ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. റഷ്യക്കാരുടെ ആവശ്യങ്ങൾക്കാണ് മുൻഗണനയെങ്കിലും വാക്‌സിൻ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നും ആഭ്യന്തര വിപണി ആവശ്യങ്ങൾക്കാണ് മുൻഗണനയെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.