ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് മുന്‍ സൈനീകരുടെ നേതൃത്വത്തില്‍ ചൈനീസ് എംബസിക്ക് മുന്നില്‍ പ്രതിഷേധിച്ചു. രക്തസാക്ഷി ക്ഷേമ സംഘടനയുടെ കീഴില്‍ വിരമിച്ച ഏഴോളം സൈനീകരാണ് ചൈനീസ് എംബസിക്ക് സമീപം പ്രതിഷേധിച്ചത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ മാസ്കും സാമൂഹിക അകലവും പാലിച്ചായിരുന്നു പ്രതിഷേധം. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിരമിച്ച സൈനീകരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതായി ന്യൂഡല്‍ഹി അഡീഷണല്‍ ഡെപ്യൂട്ടി കമീഷണര്‍ ദീപക് യാദവ് പറഞ്ഞു.
സ്വദേശി ജാഗരന്‍ മഞ്ച് എന്ന സംഘടനക്ക് കീഴിലുള്ള പത്ത് പ്രവര്‍ത്തകര്‍ ലഡാക്ക് സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ടീന്‍ മൂര്‍ത്തി റൗണ്ടില്‍ ചൈനക്കെതിരെ പ്രതിഷേധിച്ചു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉടന്‍ തന്നെ വിട്ടയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
തിങ്കഴാഴ്ച ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കേണല്‍ ഉള്‍പ്പടെ 20 ഇന്ത്യന്‍ സൈനികരാണ് മരിച്ചതെന്ന് ഇന്ത്യന്‍ ആര്‍മി അറിയിച്ചു. 1967ല്‍ നടന്ന ഏറ്റമുട്ടലിന് ശേഷം ഇന്ത്യയും-ചൈനയും തമ്മിലുണ്ടാകുന്ന ഏറ്റവും വലിയ ഏറ്റുമുട്ടലാണ് തിങ്കളാഴ്ച ഉണ്ടായത്. അന്ന് 80 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്.