കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കയറാനെത്തിയ രണ്ടുപേര്‍കൂടി മരിച്ചു. ബ്രിട്ടീഷ് പര്‍വതാരോഹകന്‍ റോബിന്‍ ഫിഷര്‍, അമ്പത്താറുകാരനായ ഐറിഷ് സ്വദേശി എന്നിവരാണ് ഇന്ന് മരിച്ചത്. ഇതോടെ മെയ് 14ന് ആരംഭിച്ച ഈ വര്‍ഷത്തെ സീസണില്‍ മരിച്ചവരുടെ എണ്ണം പത്തായി. എവറസ്റ്റ് കൊടുമുടിയുടെ ഏറ്റവും ഉയരം കൂടിയ പൊയിന്‍റില്‍ നിന്ന് 150 മീറ്റര്‍ മാത്രം അകലെയാണ് റോബിന്‍ ഫിഷര്‍ തളര്‍ന്നു വീണത്. രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് അധികൃതര്‍ അറിയിച്ചു. പര്‍വ്വതത്തിന്‍റെ വടക്ക് ടിബറ്റന്‍ മേഖലയില്‍ വച്ചാണ് ഐറിഷ് സ്വദേശി മരിച്ചത്.
മോശം കാലാവസ്ഥ കാരണം പര്‍വതാരോഹണത്തിന്‍റെ ദിവസം അധികൃതര്‍ ചുരിക്കിയിരുന്നു. കൂടാതെ കൊടുമുടിയുടെ മലകയറ്റ ഭാഗം രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ അടക്കാനും തീരുമാനമായതാണ്. മാര്‍ച്ചിലാണ് പര്‍വ്വതാരോഹണത്തിന്‍റെ സീസണ്‍ ആരംഭിക്കുന്നത്. മെയ് അവസാനത്തോടെ തീരും. സാധാരണ ഈ കാലഘട്ടത്തില്‍ ശരാശരി അഞ്ചോ ആറോ പേരാണ് മരിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഇത് പത്തായി. മോശം കാലാവസ്ഥ കാരണം പര്‍വതാരോഹണത്തിന്‍റെ ദിവസം ചുരുക്കിയത് കാരണം വലിയ തോതിലുളള തിരക്കാണ് അനുഭവപ്പെട്ടത്. പ്രതികൂല കാലാവസ്ഥയും മരണ സംഖ്യ കൂടുന്നതിനുള്ള പ്രധാന കാരണമായി കരുതുന്നു.
381 പേര്‍ക്കാണ് നേപ്പാള്‍ ടൂറിസം വകുപ്പ് പര്‍വ്വതാരോഹണത്തിന് അനുമതി നല്‍കിയത്. 2014ലും 2015ലും പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് ഒട്ടനേകം പേര്‍ക്ക് അനുമതി നിഷേധിച്ചിരുന്നു. 2014 പര്‍വ്വതാരോഹണത്തിന് അവസരം ലഭിക്കാതിരുന്നവര്‍ക്ക് 2019 വരെ എപ്പോള്‍ വേണമെങ്കിലും കയറാന്‍ അവസരം ഉണ്ട്.
എവറസ്റ്റ് കൊടുമുടിയില്‍ മരണസംഖ്യ വര്‍ധിക്കുന്നു; സീസണിലെ ആകെ 10 മരണം ആയി - നേപ്പാള്‍ ടൂറിസം വകുപ്പ്
ബ്രിട്ടീഷ് പര്‍വതാരോഹകന്‍ റോബിന്‍ ഫിഷര്‍, അമ്പത്താറുകാരനായ ഐറിഷ് സ്വദേശി എന്നിവരാണ് ഇന്ന് മരിച്ചത്

കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കയറാനെത്തിയ രണ്ടുപേര്‍കൂടി മരിച്ചു. ബ്രിട്ടീഷ് പര്‍വതാരോഹകന്‍ റോബിന്‍ ഫിഷര്‍, അമ്പത്താറുകാരനായ ഐറിഷ് സ്വദേശി എന്നിവരാണ് ഇന്ന് മരിച്ചത്. ഇതോടെ മെയ് 14ന് ആരംഭിച്ച ഈ വര്‍ഷത്തെ സീസണില്‍ മരിച്ചവരുടെ എണ്ണം പത്തായി. എവറസ്റ്റ് കൊടുമുടിയുടെ ഏറ്റവും ഉയരം കൂടിയ പൊയിന്‍റില്‍ നിന്ന് 150 മീറ്റര്‍ മാത്രം അകലെയാണ് റോബിന്‍ ഫിഷര്‍ തളര്‍ന്നു വീണത്. രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് അധികൃതര്‍ അറിയിച്ചു. പര്‍വ്വതത്തിന്‍റെ വടക്ക് ടിബറ്റന്‍ മേഖലയില്‍ വച്ചാണ് ഐറിഷ് സ്വദേശി മരിച്ചത്.
മോശം കാലാവസ്ഥ കാരണം പര്‍വതാരോഹണത്തിന്‍റെ ദിവസം അധികൃതര്‍ ചുരിക്കിയിരുന്നു. കൂടാതെ കൊടുമുടിയുടെ മലകയറ്റ ഭാഗം രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ അടക്കാനും തീരുമാനമായതാണ്. മാര്‍ച്ചിലാണ് പര്‍വ്വതാരോഹണത്തിന്‍റെ സീസണ്‍ ആരംഭിക്കുന്നത്. മെയ് അവസാനത്തോടെ തീരും. സാധാരണ ഈ കാലഘട്ടത്തില്‍ ശരാശരി അഞ്ചോ ആറോ പേരാണ് മരിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഇത് പത്തായി. മോശം കാലാവസ്ഥ കാരണം പര്‍വതാരോഹണത്തിന്‍റെ ദിവസം ചുരുക്കിയത് കാരണം വലിയ തോതിലുളള തിരക്കാണ് അനുഭവപ്പെട്ടത്. പ്രതികൂല കാലാവസ്ഥയും മരണ സംഖ്യ കൂടുന്നതിനുള്ള പ്രധാന കാരണമായി കരുതുന്നു.
381 പേര്‍ക്കാണ് നേപ്പാള്‍ ടൂറിസം വകുപ്പ് പര്‍വ്വതാരോഹണത്തിന് അനുമതി നല്‍കിയത്. 2014ലും 2015ലും പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് ഒട്ടനേകം പേര്‍ക്ക് അനുമതി നിഷേധിച്ചിരുന്നു. 2014 പര്‍വ്വതാരോഹണത്തിന് അവസരം ലഭിക്കാതിരുന്നവര്‍ക്ക് 2019 വരെ എപ്പോള്‍ വേണമെങ്കിലും കയറാന്‍ അവസരം ഉണ്ട്.
https://www.bbc.com/news/world-asia-48407433
Conclusion: