ETV Bharat / briefs

ഇംഗ്ലീഷ് ക്രിക്കറ്റ് ടീം നായകന്‍ ജോ റൂട്ട് വീണ്ടും അച്ഛനായി - ജോ റൂട്ട് വാര്‍ത്ത

സാമൂഹ്യമാധ്യമത്തില്‍ കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്‌താണ് ജോ റൂട്ട് ആഹ്ളാദം പങ്കുവെച്ചത്.

joe root news southampton test news ജോ റൂട്ട് വാര്‍ത്ത സതാംപ്റ്റണ്‍ ടെസ്റ്റ് വാര്‍ത്ത
ജോ റൂട്ട്
author img

By

Published : Jul 8, 2020, 9:58 PM IST

ലണ്ടന്‍: ഇംഗ്ലീഷ് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്‍റെ സ്ഥിരം നായകന്‍ ജോ റൂട്ട്, കാരി കോട്ടെറൽ ദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നു. റൂട്ട് തന്‍റെ കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌ത് സന്തോഷം പങ്കുവെച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിലെ സഹതാരങ്ങള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള കുറിപ്പോടെയാണ് പോസ്റ്റ്. ഞങ്ങള്‍ കളി കാണുന്നുണ്ടെന്നും എല്ലാ പിന്തുണയുമുണ്ടെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ചാണ് ജോ റൂട്ട് സതാംപ്റ്റണില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ടെസ്റ്റില്‍ നിന്നും വിട്ടുനിന്നത്. ജോ റൂട്ടിന്‍റെ അഭാവത്തില്‍ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനെ നയിക്കുന്നത്.

ചരിത്രം കുറിച്ചു; കൊവിഡിന് ശേഷം ആദ്യ വിക്കറ്റ് ഗബ്രിയേലിന്

https://www.etvbharat.com/malayalam/kerala/briefs/brief-news/written-in-history-gabriel-got-his-first-wicket-after-covid/kerala20200708201449104

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലീഷ് ടീം ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെടുത്തു. ഓപ്പണര്‍ ഡോം സിബ്ലിയുടെ വിക്കറ്റാണ് നഷ്ടമായത്. വിന്‍ഡീസ് പേസര്‍ ഷാനണ്‍ ഗബ്രിയേലിന്‍റെ ആദ്യ ഓവറില്‍ തന്നെ റണ്ണൊന്നും എടുക്കാതെ സിബ്ലി പുറത്തായി. മഴ കാരണം വൈകിയാണ് സതാംപ്റ്റണില്‍ മത്സരം തുടങ്ങിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.