പുതുച്ചേരി: പുതുച്ചേരിയിൽ 82കാരി കൊവിഡ് ബാധിച്ച് മരിച്ചു. മരിച്ച 82കാരിയെ ജൂൺ 16ന് രോഗ ലക്ഷണങ്ങളോടെ ഇന്ദിരാഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം പുതുച്ചേരിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 87 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 619 ആയി ഉയർന്നു. ആദ്യമായാണ് ഇത്രയധികം കേസുകൾ ഒറ്റദിവസത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. 517 രോഗികളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 87 പേർക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. 72 രോഗികളെ മെഡിക്കൽ കോളജ് ആശുപത്രിയിലും 15 രോഗികളെ തമിഴ്നാട് കാരൈക്കലിലെ സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ 388 പേർ ചികിത്സയിലാണ്. ഇതുവരെ 221 പേർ ആശുപത്രിവിട്ടു.