ETV Bharat / briefs

പ്രചാരണ റാലിയിൽ വടിവാൾ; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ റിപ്പോർട്ട് തേടി - ലോക്‌നാഥ് ബെഹ്‌റ

പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാർഥി എം ബി രാജേഷിന്‍റെ തെരഞ്ഞെടുപ്പു റാലിയിലാണ് വടിവാൾ കണ്ടെത്തിയത്. ഇത്തരം നടപടി മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.

പ്രചാരണ റാലിയിൽ വടിവാൾ; ഡിജിപിയോട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ റിപ്പോർട്ട് തേടി
author img

By

Published : Apr 8, 2019, 7:42 PM IST

തിരുവനന്തപുരം ; പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം ബി രാജേഷിന്‍റെ പ്രചാരണ റാലിയിൽ വടിവാൾ കണ്ടെന്ന വാർത്തയിൽ നടപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിർദ്ദേശം നൽകി. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിന് ഇത്തരം നടപടി വിഘാതം സൃഷ്ടിക്കുമെന്ന ആശങ്ക മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഡിജിപിയെ അറിയിച്ചു. പ്രചാരണ റാലികളിൽ ആയുധങ്ങൾ കൊണ്ടുപോകരുതെന്ന് കൃത്യമായ നിർദ്ദേശമുള്ളതാണെന്നും അത്തരം നടപടികൾ മാതൃക പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നിയമാനുസൃത നടപടി സ്വീകരിക്കാനും റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും ഡിജിപിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

Intro:Body:

പാലക്കാട് സ്ഥാനാർത്ഥിയായ എം. ബി. രാജേഷിന്റെ പ്രചാരണ റാലിയിൽ വടിവാൾ കണ്ടെന്ന വാർത്തയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക്് നിർദ്ദേശം നൽകി. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പിന് ഇത്തരം നടപടി വിഘാതം സൃഷ്ടിക്കുമെന്ന ആശങ്ക മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഡി. ജി. പിയെ അറിയിച്ചു. പ്രചാരണ റാലികളിൽ ആയുധങ്ങൾ കൊണ്ടുപോകരുതെന്ന് കൃത്യമായ നിർദ്ദേശമുള്ളതാണെന്നും അത്തരം നടപടികൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നിയമാനുസൃത നടപടി സ്വീകരിക്കാനും റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും ഡിജിപിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.