അബുദാബി: കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ദുബായിൽ കൂടുതൽ രാത്രി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. നഗരത്തിൽ എല്ലാ ബാറുകളുടേയും ഭക്ഷണശാലകളുടേയും പ്രവർത്തനം പുലർച്ചെ ഒരു മണി വരെയായി ക്രമീകരിക്കാനും പുലർച്ചെ മൂന്ന് മണിക്ക് ശേഷം ഡെലിവറിയും റൂം സേവനങ്ങളും മാത്രമായി ചുരുക്കാനും ഹോട്ടലുകൾക്ക് നിർദേശം നൽകിയതായി ദുബായ് ടൂറിസം അധികൃതർ പറഞ്ഞു.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ പിഴ, അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. ലോക്ക്ഡൗണിന് ശേഷം ജൂലൈയിൽ റെസ്റ്റോറന്‍റുകളും ബാറുകളും വീണ്ടും തുറക്കാൻ അനുവദിച്ചതിന് ശേഷം ആദ്യമായാണ് വീണ്ടും നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. യുഎഇയിൽ ഇതുവരെ 90,600 പേർക്ക് കൊവിഡ് സ്വീകരിച്ചു. 400 കൊവിഡ് മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തു.
കൊവിഡ് വ്യാപനം; ദുബായിൽ കൂടുതൽ രാത്രി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു - രാത്രി നിയന്ത്രണങ്ങൾ
നഗരത്തിൽ എല്ലാ ബാറുകളുടേയും ഭക്ഷണശാലകളുടേയും പ്രവർത്തനം പുലർച്ചെ ഒരു മണി വരെയായി ക്രമീകരിക്കും.