ETV Bharat / briefs

ദുബൈയില്‍ വിമാനം തകർന്ന് നാല് മരണം

author img

By

Published : May 17, 2019, 10:00 AM IST

എയർപോർട്ട് ലാന്റിങ്, റാഡാർ സംവിധാനങ്ങൾ തുടങ്ങിയവ പരിശോധിക്കുന്ന ഡിഎഫോർടു വിമാനമാണ് തകർന്നത്

Dubai

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തായി വിമാനം തകർന്ന് നാല് മരണം. മൂന്ന് ബ്രിട്ടൻകാരും ഒരു ദക്ഷിണാഫ്രിക്കൻ സ്വദേശിയുമാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയ്ക്കായിരുന്നു അപകടം. ഫ്ലൈറ്റ് കാലിബറേഷൻ സർവീസ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള നാല് സീറ്റുകളോടു കൂടിയ ഡിഎഫോർടു വിമാനമാണ് തകർന്നത്.
എയർപോർട്ട് ലാന്റിങ്, റാഡാർ സംവിധാനങ്ങൾ തുടങ്ങിയവ പരിശോധിക്കുന്നതിനായി സ്ഥാപനമാണ് ഫ്ലൈറ്റ് കാലിബറേഷൻ സർവീസ്. വിമാനത്താവളത്തിലെ തിരക്കിനെ തുടർന്ന് വിമാനം തിരിച്ചുവിട്ടിരുന്നു. എന്നാൽ അപകട കാരണം ഇനിയും വ്യക്തമല്ല. അപകടം സംബന്ധിച്ച് ജനറൽ ഏവിയേഷൻ അതോരിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Intro:Body:

https://www.bbc.com/news/world-middle-east-48301828

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.