ETV Bharat / briefs

'ധോണി ടീമിൽ നിന്നും തഴഞ്ഞു, വിരമിക്കാൻ ഒരുങ്ങി, മനസ് മാറ്റിയത് സച്ചിന്‍'; വെളിപ്പെടുത്തി സെവാഗ് - സച്ചിൻ ടെണ്ടുൽക്കർ

'ജീവിതത്തിലെ മോശം ഘട്ടമാണിതെന്നും അത് മറികടക്കാനാകും എന്നുമാണ് സച്ചിൻ പറഞ്ഞിരുന്നത്'.

shehwag on dhoni droped from team  Tendulkar corrected sehwag on retirement  virendar sehwag  sachin tendulkar  MS Dhoni  വീരേന്ദര്‍ സെവാഗ്  സച്ചിൻ ടെണ്ടുൽക്കർ
'ധോണി ടീമിൽ നിന്നും തഴഞ്ഞു, വിരമിക്കാൻ ഒരുങ്ങി, മനസ് മാറ്റിയത് സച്ചിന്‍'; വെളിപ്പെടുത്തി സെവാഗ്
author img

By

Published : Jun 1, 2022, 1:44 PM IST

ന്യൂഡല്‍ഹി: ഏകദിന പ്ലേയിങ് ഇലവനില്‍ നിന്ന് മുന്‍ ക്യാപ്‌റ്റന്‍ എംഎസ് ധോണി തന്നെ തഴഞ്ഞതിന് പിന്നാലെ വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതായി മുന്‍ താരം വീരേന്ദര്‍ സെവാഗ്. എന്നാല്‍ ആ സമയത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്‍റെ മനസ് മാറ്റി എന്നും സെവാഗ് വെളിപ്പെടുത്തി. 'തന്‍റെ ജീവിതത്തിലെ മോശം ഘട്ടമാണിതെന്നും അത് മറികടക്കാനാകുമെന്നാണ്' സച്ചിൻ പറഞ്ഞിരുന്നത്.

2008ല്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കിടയിലാണ് വിരമിക്കല്‍ ചിന്ത എന്റെ മനസിലേക്ക് വന്നത്. അന്ന് 150 റണ്‍സ് സ്‌കോര്‍ ചെയ്‌ത ഞാൻ ടെസ്റ്റ് പരമ്പരയില്‍ ഗംഭീര തിരിച്ചുവരവ് നടത്തി. എന്നാല്‍ ഏകദിനത്തിലെ നാല് മത്സരങ്ങളിൽ മികച്ച രീതിയിൽ റണ്‍സ് നേടാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അതോടെ ധോണി എന്നെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കി. ആ സമയമാണ് ഏകദിനത്തില്‍ നിന്ന് വിരമിച്ച് ടെസ്റ്റില്‍ തുടരുന്നതിനെ കുറിച്ച് ഞാന്‍ ആലോചിച്ചത്', സെവാഗ് പറഞ്ഞു.

ഓസ്‌ട്രേലിയ്‌ക്കും ശ്രീലങ്കയ്ക്കും എതിരായ ത്രിരാഷ്‌ട്ര പരമ്പരയില്‍ 6, 33, 11, 14 എന്നതായിരുന്നു സെവാഗിന്‍റെ സ്‌കോര്‍. സീരീസില്‍ ഓസ്‌ട്രേലിയയെ 2-0ന് ഇന്ത്യ തോല്‍പ്പിച്ചെങ്കിലും സെവാഗിന് ജയത്തിൽ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. 'വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നിന്ന് അന്ന് എന്നെ തടഞ്ഞത് സച്ചിനാണ്' എന്ന് സെവാഗ് പറയുന്നു.

'നിന്‍റെ ജീവിതത്തിലെ മോശം ഘട്ടമാണ് എന്നാണ് സച്ചിന്‍ പറഞ്ഞത്. ക്ഷമയോടെയിരിക്കൂക, ഈ പരമ്പരക്ക് ശേഷം വീട്ടിലേക്ക് പോകൂ. നന്നായി ആലോചിച്ചിട്ട് എന്ത് വേണം എന്ന് തീരുമാനിക്കൂ എന്നാണ് സച്ചിന്‍ പറഞ്ഞത്.

ഭാഗ്യത്തിന് ആ സമയം ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചില്ല എന്നും' സെവാഗ് പറഞ്ഞു. തുടര്‍ന്ന് 7-8 വര്‍ഷം കൂടി ഇന്ത്യക്കായി കളിച്ചാണ് സെവാഗ് വിരമിച്ചത്. 2011ല്‍ ലോക കിരീടം ഇന്ത്യക്കൊപ്പം ഉയര്‍ത്താനും വീരുവിന് കഴിഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.