ന്യൂഡൽഹി: ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും തീവ്ര മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസാണ്. പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസും. നിലവിൽ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം 37 എക്യുഐ ആണ്. വായു ഗുണനിലവാര സൂചിക (എക്യൂഐ) 0 മുതൽ 50 വരെ അപകടമില്ല, 51 മുതൽ 100 വരെ തൃപ്തികരവും, 101 മുതൽ 200 വരെ മിതവുമാണ്. 201 മുതൽ 300 വരെ മോശവും, 301 മുതൽ 400 വരെ വളരെ മോശവുമാണ്. 401 മുതൽ 500 വരെ അപകട സാധ്യത കൂടുതലാണ്.
Also read: ഡല്‍ഹിയില്‍ താപനില കുറയുന്നു; ഇന്ന് രേഖപ്പെടുത്തിയത് 21.7 ഡിഗ്രി സെല്‍ഷ്യല്‍സ്
രാജ്യതലസ്ഥാനത്തും ദേശീയ തലസ്ഥാന മേഖലകളിലും മണിക്കൂറിൽ 30 മുതൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. ഹിന്ദോൺ എ.എഫ് സ്റ്റേഷൻ, ഗാസിയാബാദ്, ഇന്ദിരാപുരം, ചപ്രോള, നോയിഡ, ദാദ്രി, ഗ്രേറ്റർ നോയിഡ) യമുനാനഗർ, കുരുക്ഷേത്ര, കൈതാൽ, കർണാൽ, പാനിപ്പറ്റ്, ഗന്നൌർ, സോണിപ്റ്റ്, ഫത്തേഹാബാദ്, നർവാന, രാജൗണ്ട്, അസന്ദ്, സഫന്ദ് എന്നിവിടങ്ങളിലും ഗോഹാന, ഖാർഖോദ, അഡാംപൂർ, ഹിസ്സാർ, ഹൻസി, മെഹാം, റോഹ്തക്, സിവാനി, തോഷാം എന്നിവിടങ്ങളിലും മഴ പെയ്യാൻ സാധ്യതയുണ്ട്.