ETV Bharat / briefs

സ്ത്രീവിരുദ്ധ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് ദലൈലാമ; ട്രംപിനെതിരായ വിമർശനം പിന്‍ലിച്ചില്ല - quote about woman

യാതൊരുവിധ ധാര്‍മ്മിക മര്യാദകളും ഇല്ലാത്ത ആളാണ്‌ ട്രംപ് എന്നാണ് ദലൈലാമ പറഞ്ഞത്.

ദലൈ ലാമ
author img

By

Published : Jul 3, 2019, 6:24 PM IST

ന്യൂഡൽഹി: സ്ത്രീകളെ കുറിച്ചുള്ള വിവാദപരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ഭാവി ദലൈലാമ ഒരു സ്ത്രീയായിരിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് വിവാദമായത്. ഭാവിയില്‍ ദലൈലാമ സ്ത്രീയാകുന്നത് കൂടുതല്‍ ഉപകാരപ്രദമാകുമെന്നും പക്ഷേ അവള്‍ സുന്ദരി ആയിരിക്കണം എന്നുമാണ് ദലൈലാമ മറുപടി നല്‍കിയിരുന്നത്. അന്താരാഷ്ട്ര മാധ്യമമായ ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. 'ഒരു തമാശ പറഞ്ഞതാണ്’ എന്നാണ് ദലൈലാമയുടെ ഓഫീസ് ക്ഷമ ചോദിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ ട്രംപിനെ കുറിച്ചു പറഞ്ഞ പരാമര്‍ശത്തില്‍ ഒട്ടും ഖേദമില്ലെന്നും ലാമ വ്യക്തമാക്കി. യാതൊരുവിധ ധാര്‍മ്മിക മര്യാദകളും ഇല്ലാത്ത ആളാണ്‌ ട്രംപ് എന്നാണ് അദ്ദേഹം പറഞ്ഞത്. രസകരമായ രീതിയില്‍ പരാമര്‍ശിക്കുന്ന പല വാക്കുകളും മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ അതത് സാംസ്കാരിക പശ്ചാത്തലങ്ങളില്‍ പല തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്കും സാധ്യതയുണ്ട്. എന്നാല്‍ അത് ഏതെങ്കിലും രീതിയില്‍ തെറ്റായി തോന്നുന്നുവെങ്കില്‍ ഖേദിക്കുന്നു എന്നാണ് ദലൈലാമയുടെ ഓഫീസ് വിശദീകരിച്ചത്.

Intro:Body:

തന്റെ സ്‌ത്രീ പരാമർശങ്ങളിൽ ഖേദിക്കുന്നു- ദലൈലാമ

ബിബിസി ന്യൂസിനു നൽകിയ അഭിമുഖത്തിൽ നടത്തിയ  സ്‌ത്രീകളെക്കുറിച്ചുള്ള പരാമർശങ്ങളിൽ ഖേദിക്കുന്നുവെന്ന്  ദലൈലാമ പറഞ്ഞു. 'തന്റെ സ്‌ത്രീ പിൻഗാമികളെല്ലാം ആകർഷണമുള്ളവരായിരിക്കണം എന്ന വാചകമാണ് വിവാദമായത്'.( "If a female Dalai Lama comes, she should be more attractive," ) പ്രസ്‌താവന വിവാദമായതോടെ തന്നോട് ക്ഷമിക്കണമെന്നും അത് തമാശ പറഞ്ഞതാണെന്നും ദലൈലാമ തിരുത്തി. 

 ഈ ആഴ്ച 84 വയസ് തികയുന്ന ആത്മീയ നേതാവ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ടിബറ്റിലേക്ക് മടങ്ങാനുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ, അഭയാർഥികൾ, ചൈന എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.