ETV Bharat / briefs

ദഭോൽക്കർ വധക്കേസ്; സഞ്ജീവ് പുനലേക്കർ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയില്‍ - ജുഡീഷ്യൽ കസ്റ്റഡി

പുനലേക്കറിനെ ജൂലൈ ആറ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനാണ് പൂനെ കോടതി ഉത്തരവിട്ടത്.

നരേന്ദ്ര ദാഭോൽക്കർ
author img

By

Published : Jun 23, 2019, 4:20 PM IST

പൂനെ: അഭിഭാഷകൻ സഞ്ജീവ് പുനലേക്കറിനെ ജൂലൈ ആറ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ പൂനെ കോടതി ഉത്തരവിട്ടു. യുക്തിവാദ ചിന്തകൻ ഡോ. നരേന്ദ്ര ദഭോൽക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ അഭിഭാഷകനാണ് സഞ്ജീവ് പുനലേക്കർ.
അഡീഷണൽ സെഷൻസ് ജഡ്ജ് ആർ എം പാണ്ഡെ കഴിഞ്ഞ വ്യാഴാഴ്ച ജൂൺ 23 വരെ പുനലേക്കറിനെ സിബിഐ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടിരുന്നു. പുനലേക്കറിന്‍റെ ലാപ്ടോപ്പിൽ നിന്നും കണ്ടെത്തിയ ചില കുറ്റകരമായ രേഖകളുടെ അടിസ്ഥാനത്തിൽ വിശദമായ ചോദ്യംചെയ്യലിന് വേണ്ടിയാണ് കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്.
കഴിഞ്ഞ മെയ് 25നാണ് പുനലേക്കറും സഹായി വിക്രം ഭാവെയും സിബിഐയുടെ അറസ്റ്റിലാകുന്നത്.
2013 ഓഗസ്റ്റ് 20ന് പൂനെയിൽ പ്രഭാതസവാരിക്കിടയിലാണ് നരേന്ദ്ര ദാഭോൽക്കർ വെടിയേറ്റുമരിച്ചത്. മൂന്നുവർഷങ്ങൾക്കുശേഷം 2016-ലാണ് കേസിലെ ആദ്യ അറസ്റ്റ് നടക്കുന്നത്.

Intro:Body:

https://timesofindia.indiatimes.com/india/dabholkar-case-punalekar-sent-in-judicial-custody-till-july-6/articleshow/69913037.cms

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.