പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിൽ ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ. പ്രസിഡന്റായി സിറിൽ രാമഫോസ
അധികാരമേറ്റു.അഴിമതിക്കെതിരെ പോരാടുമെന്നും ഒരു പുതിയ യുഗത്തിനാണ് തുടക്കം കുറിക്കുന്നതെന്നും സിറിൽ രാമഫോസ ദക്ഷിണാഫ്രിക്കൻ ജനതയോട് ആഖ്യാനം ചെയ്തു.30,000ത്തോളം ജനങ്ങളെ സാക്ഷി നിർത്തിയായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ .
സിറിൽ രാമഫോസയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നേരിട്ട എ.എൻ.സി കേവല ഭൂരിപക്ഷത്തോടെയാണ് അധികാരം നിലനിർത്തിയത്. അതേസമയം, വംശവെറി അവസാനിപ്പിച്ച് 1994ൽ അധികാരത്തിലേറിയ നെൽസൺ മണ്ടേലയുടെ പാർട്ടിക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്.95 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 57.73 ശതമാനം വോട്ടുകൾ എ.എൻ.സിക്ക് ലഭിച്ചു.
കടുത്ത അഴിമതി ആരോപണങ്ങളിൽ മുങ്ങിയതോടെയാണ് ഒമ്പതു വർഷം രാജ്യം ഭരിച്ച സുമ നിർബന്ധിത രാജിക്ക് വഴങ്ങിയത്. രണ്ടാം സ്ഥാനത്തെത്തിയ പ്രതിപക്ഷമായ ഡെമോക്രാറ്റിക് സഖ്യത്തിന് 20.65 ശതമാനവും മുൻ എ.എൻ.സി യുവ നേതാവ് സ്ഥാപിച്ച ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സ് സംഘടന 10.51 ശതമാനവും വോട്ടുനേടി.