തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസില്‍ മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയില്‍ നിന്നും ഐ.ജി ലക്ഷ്‌മണയില്‍ നിന്നും മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. മോന്‍സന്‍റെ വീട്ടില്‍ പൊലീസ് ബീറ്റ് ബോക്‌സ് സ്ഥാപിച്ചതിലും മ്യൂസിയം സന്ദര്‍ശിച്ചതിലുമാണ് വിശദീകരണം തേടിയത്. മോന്‍സണുമായി ഐ.ജി ലക്ഷ്‌മണയുടെ ബന്ധങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ALSO READ : മുല്ലപ്പെരിയാർ ഡാം: 'ചിലർ അനാവശ്യ ഭീതിയുണ്ടാക്കുന്നു'; പ്രചാരണങ്ങളില്‍ വസ്‌തുതയില്ലെന്ന് മുഖ്യമന്ത്രി
അതേസമയം മോന്‍സണ്‍ മാവുങ്കലിന്‍റെ മാനേജര്‍ ജിഷ്‌ണുവിനെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്‌തു. തട്ടിപ്പ് കേസില്‍ അറസ്‌റ്റിലായ മോന്‍സണ്‍ തന്‍റെ കൈവശമുള്ള പെന്‍ഡ്രൈവുകള്‍ നശിപ്പിക്കാന്‍ ജിഷ്‌ണുവിനെ ആയിരുന്നു ചുമതലപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഘട്ടത്തിലാണ് പെന്‍ഡ്രൈവ് നശിപ്പിക്കണമെന്ന് ജിഷ്‌ണുവിനോട് മോന്‍സണ്‍ ആവശ്യപ്പെട്ടത്.
സുപ്രധാന തെളിവുകള്‍ നശിപ്പിച്ച സംഭവത്തിലാണ് ചോദ്യം ചെയ്യല്‍. പോക്‌സോ കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും ജിഷ്‌ണു അന്വേഷണം നേരിടുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ മോന്‍സന്‍റെ സഹായി ജോഷിയെ ഇന്നലെ അറസ്‌റ്റ് ചെയ്‌തിരുന്നു.
മോന്‍സന്‍റെ അറസ്‌റ്റിനായി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കാനാണ് ക്രൈംബ്രാഞ്ച് നീക്കം.