ETV Bharat / briefs

സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം - meeting

കേന്ദ്ര കമ്മറ്റി റിപ്പോര്‍ട്ടിനൊപ്പം ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി, ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ എന്നിവ യോഗത്തിൽ ചർച്ചയാകും.

സിപിഎം
author img

By

Published : Jun 22, 2019, 10:26 AM IST

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ രണ്ട് ദിവസത്തെ സിപിഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും തുടർന്ന് സംസ്ഥാന സമിതിയും യോഗം ചേരും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി സംബന്ധിച്ച കേന്ദ്രകമ്മിറ്റിയുടെ റിപ്പോർട്ട് ചർച്ച ചെയ്യുന്നതാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന ലൈംഗിക പീഡനപരാതി യോഗത്തിൽ ചർച്ചയാകും.

തെരഞ്ഞെടുപ്പ് പരാജയത്തിന് ശബരിമല വിഷയം കാരണമായെന്നും പാർട്ടി അനുഭാവികളുടെ വോട്ടുകൾ പോലും ഇതുമൂലം അകന്നുവെന്നുമാണ് കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ. ഇത് മറികടക്കാൻ ആവശ്യമായ നടപടികൾ സംസ്ഥാന നേതൃത്വം സ്വീകരിക്കണമെന്നും നിർദേശമുണ്ട്. ഇക്കാര്യം നേതൃയോഗം പരിശോധിക്കും. ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി ജനങ്ങള്‍ക്കിടയില്‍ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് ശക്തമായ അഭിപ്രായമുണ്ട്. ഇത് യോഗത്തില്‍ ചര്‍ച്ചയാകും. ആന്തൂർ നഗരസഭയിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവവും യോഗത്തിൽ ഉന്നയിക്കും. നഗരസഭാ അധ്യക്ഷ ശ്യാമളക്കെതിരെ നടപടി വേണമെന്ന ഏരിയ-ജില്ലാ ഘടകങ്ങളുടെ ആവശ്യവും ഇന്ന് പരിശോധിക്കും. സംഭവത്തിന് കാരണം സിപിഎമ്മിനുള്ളിലെ വിഭാഗീയതയാണെന്ന പ്രചരണവും ശക്തമാണ്.

Intro:Body:

രണ്ട് ദിവസത്തെ സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം.  ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും തുടർന്ന് സംസ്ഥാന സമിതിയും യോഗം ചേരും. ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി സംബന്ധിച്ച് കേന്ദ്രകമ്മറ്റിയുടെ റിപ്പോർട്ട് ചർച്ച ചെയ്യുന്നതാണ് യോഗത്തിൻ്റെ പ്രധാന അജണ്ട. തെരഞ്ഞെടുപ്പ്  പരാജയത്തിൽ ശബരിമല വിഷയം കാരണമായെന്നും പാർട്ടി അനുഭാവികളുടെ വോട്ടുകൾ പോലും ഇതുമൂലം അകന്നുവെന്നാണ് കേന്ദ്രകമ്മറ്റിയുടെ വിലയിരുത്തൽ. ഇത് മറികടക്കാൻ ആവശ്യമായ നടപടികൾ സംസ്ഥാന നേതൃത്വം സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. ഇക്കാര്യം നേതൃയോഗം പരിശോധിക്കും. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനോയ്ക്കെതിരെ ഉയർന്ന ലൈഗിക പീഡനാരോപണം യോഗത്തിൽ ചർച്ചയാകും. പൊതുജന മധ്യത്തിൽ പാർട്ടിക്ക് അവമതിപ്പ് ഈ സംഭവം ഉണ്ടാക്കിയെന്ന് പാർട്ടിക്കുള്ളിൽ ശക്തമായ അഭിപ്രായമുണ്ട് ഇത് യോഗത്തിൽ ഉന്നയിക്കും. അന്തൂർ നഗരസഭയിൽ പ്രവാസി സംരഭകൻ ആത്മഹത്യ ചെയ്ത സംഭവവും യോഗത്തിൽ ഉന്നയിക്കും. നഗരസഭാ അധ്യക്ഷ ശ്യാമളയ്ക്കെതിരെ നടപടി വേണമെന്ന് ഏര്യാ ജില്ലാ ഘടകങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇത് യോഗം പരിശോധിക്കും. സംഭവത്തിനു കാരണം സിപിഎമ്മിനുള്ളിലെ വിഭാഗീയതയാണെന്ന് പ്രചരണം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പാർട്ടി ജാഗ്രതയോടെയാണ് വിഷയത്തെ പരിഗണിക്കുന്നത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.