കാസർകോട്: കാസർകോട് 79 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 67 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്കും വിദേശത്ത് നിന്നെത്തിയ നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. ജില്ലയിൽ 29 പേർ രോഗ മുക്തരായി.
വലിയ പറമ്പ്(1), മടിക്കൈ(4), കാഞ്ഞങ്ങാട്(1),പള്ളിക്കര(3), നീലേശ്വരം(1)ചെറുവത്തൂർ(12), ചെമ്മനാട്(6), പിലിക്കോട്(2), കാസർകോട്(4), പൈവലിഗ(1), ഉദുമ(10), ബദിയടുക്ക(2), പുല്ലൂർ പെരിയ(1), തൃക്കരിപ്പൂർ(2), മഞ്ചേശ്വരം(4), അജാനൂർ(2), വെസ്റ്റ് എളേരി(1), മധുർ(4), കുമ്പള(5), വോർക്കടി(1) എന്നിവിടങ്ങളിലാണ് സംബർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
പൈവലിഗ പഞ്ചായത്തിലെ ഏഴു മാസം പ്രായമുള്ള കുഞ്ഞിനും നീലേശ്വരം, കാഞ്ഞങ്ങാട്, കയ്യൂർ ചീമേനി, പള്ളിക്കര എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചു. വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 5145 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 386 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം 725പേരുടെ സാമ്പിളുകൾ കൂടി പരിശോധനക്ക് അയച്ചു. 1137പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 229 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.