ETV Bharat / briefs

സി ഒ ടി നസീർ വധശ്രമം; ഒരാൾ കൂടി അറസ്റ്റിൽ - കണ്ണൂർ

വടകര മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന സി ഒ ടി നസീറിനെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ വി കെ വിശ്വാസിനെ അറസ്റ്റ് ചെയ്തു

സി ഒ ടി നസീർ വധശ്രമം; ഒരാൾ കൂടി അറസ്റ്റിൽ
author img

By

Published : Jun 6, 2019, 3:50 PM IST

കണ്ണൂർ: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സി ഒ ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരു പ്രതിയെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കൊളശ്ശേരിയിലെ വിശ്വാസ് നിവാസിൽ വി കെ വിശ്വാസാണ് (25) അറസ്റ്റിലായത്. വധശ്രമത്തിൽ നേരിട്ട് പങ്കെടുത്ത റോഷൻ എന്ന യുവാവിന് തമിഴ്നാട്ടിലെ ഹുസൂറിൽ ഒളിച്ച് താമസിക്കാൻ സൗകര്യം ഏർപ്പെടുത്തിയെന്ന കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് വിശ്വാസിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് 18ന് രാത്രിയിലാണ് കായ്യത്ത് റോഡിലെ കനക് റസിഡൻസിക്ക് സമീപം നസീർ ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പൊന്യം വെസ്റ്റ് ചേരി പുതിയ വീട്ടിൽ കെ അശ്വന്ത് (20), കൊളശ്ശേരി കളരി മുക്കിലെ കുന്നി നേരിമിത്തൽ വി കെ സോജിത്ത് (25) എന്നിവരെ ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

Intro:Body:

ഇക്കഴിഞ്ഞ ലോകസഭാ ഉപതിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സ്വതന്ദ്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന സി.ഒ.ടി.നസീറിനെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ഒരു പ്രതിയെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കൊളശ്ശേരിയിലെ വിശ്വാസ്നി വാ സിൽ വി.കെ.വിശ്വാസാണ് (25) അറസ്റ്റിലായത്. വധശ്രമത്തിൽ നേരിട്ട് പങ്കെടുത്ത റോഷൻ എന്ന യുവാവിന് തമിഴ്നാട്ടിലെ ഹൂസൂർ എന്ന സ്ഥലത്ത് ഒളിച്ചു താമസിക്കാൻ സൌകര്യം ഏർപ്പെടുത്തി നൽകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് വിശ്വാസിനെ അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ മെയ് 18ന് രാത്രിയിലാണ് കായ്യത്ത് റോഡിലെ കനക് റസിഡൻസിക്ക് സമീപം വച്ച് നസീർ ആക്രമിക്കപ്പെട്ടിരുന്നത്.- സംഭവവുമായി ബന്ധപ്പെട്ട് പൊന്യം വെസ്റ്റ് ചേരി പുതിയ വീട്ടിൽ കെ.അശ്വന്ത് (20), കൊളശ്ശേരി കളരി മുക്കിലെ കുന്നി നേരിമിത്തൽ വി.കെ.സോജിത്ത് (25) എന്നിവരെ ഒരാഴ്ച മുൻപ് അറസ്റ്റ് ചെയ്തിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.