ETV Bharat / briefs

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ കൈയിലെ പാവയെന്ന് കോണ്‍ഗ്രസ് - കോണ്‍ഗ്രസ്

ബംഗാളിലെ പരസ്യപ്രചാരണത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടാണ് വിമര്‍ശനത്തിന് വിധേയമായത്

congress
author img

By

Published : May 16, 2019, 2:40 PM IST

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ പരസ്യപ്രചാരണം വെട്ടിക്കുറച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയമനരീതി പുനഃപരിശോധിക്കണമെന്നും കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ കൈയിലെ പാവയായിരിക്കുകയാണെന്നും സുതാര്യതയില്‍ സംശയമുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ധീപ് സിങ് സുര്‍ജേവാല ആരോപിച്ചു.

ഭരണപക്ഷത്തിന് താല്പര്യമുള്ളവരെ നിയമിക്കുന്ന രീതി ശരിയല്ല, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇതേക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമിത്ഷായ്ക്കും മോദിക്കുമെതിരെ 11 പരാതികള്‍ നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ലെന്നും രണ്‍ധീപ് സിങ് സുര്‍ജേവാല കുറ്റപ്പെടുത്തി.

പശ്ചിമബംഗാളില്‍ 324ാം വകുപ്പ് പ്രകാരമാണ് നാളെ നടക്കേണ്ടിയിരുന്ന പ്രചാരണം ഇന്ന് രാത്രി പത്ത് മണിയോടെ അവസാനിപ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. പ്രധാനമന്ത്രിയുടെ റാലിക്ക് വേണ്ടിയാണ് പരസ്യപ്രചാരണസമയം പത്തുമണിയാക്കിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Intro:Body:

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയമനരീതി പുനപരിശോധിക്കണമെന്ന് കോണ്‍ഗ്രസ്. ഭരണപക്ഷത്തിന് താല്‍പര്യമുള്ളവരെ നിയമിക്കുന്ന രീതി ശരിയല്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇതേക്കുറിച്ച് ആലോചിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ധീപ് സിങ് സുര്‍ജേവാല അറിയിച്ചു. 

ബംഗാളില്‍ പ്രചാരണം വെട്ടിച്ചുരുക്കിയതിനെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ കൈയ്യിലെ പാവയാണെന്നും കമ്മീഷന്‍റെ സുതാര്യതയില്‍ സംശയമുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അമിത്ഷായ്ക്കും മോദിക്കുമെതിരെ 11 പരാതികള്‍ നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും രണ്‍ധീപ് സിങ് സുര്‍ജേവാല  പറഞ്ഞു.

അതേസമയം, വ്യാപക അക്രമങ്ങളെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അച്ചടക്കത്തിന്റെ വാളോങ്ങിയ ബംഗാളില്‍ പരസ്യപ്രചാരണം ഇന്നവസാനിക്കും. നാളെ അവസാനിക്കേണ്ടിയിരുന്ന പ്രചാരണം ഇന്ന് രാത്രി പത്തുമണിക്ക് അവസാനിക്കും. ബംഗാളില്‍ ബി.ജെ.പി – തൃണമൂല്‍ സംഘര്‍ഷം അതിരുവിട്ട സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അസാധാരണ ഇടപെടല്‍. ഭരണഘടനയിലെ 324–ാം അനുച്ഛദം കമ്മിഷന്‍ പ്രയോഗിച്ചു.  ബംഗാളില്‍ തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രണ്ട് റാലികളെ അഭിസംബോധന ചെയ്യും. കൊല്‍ക്കത്തയില്‍ മമതയും റാലി നടത്തും.

അതേസമയം, പ്രധാനമന്ത്രിയുടെ റാലിക്ക് വേണ്ടിയാണ് പരസ്യപ്രചാരണസമയം പത്തുമണിയാക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മമത ബാനര്‍ജിയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. 19ന് നടക്കുന്ന അവസാനഘട്ട വോട്ടെടുപ്പില്‍ ഒന്‍പത് മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്ക് പോകുന്നത്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.