ETV Bharat / briefs

ഫിഷറീസ് വകുപ്പ് മത്സ്യബന്ധന ബോട്ട് പിടിച്ചുവച്ചിരിക്കുന്നതായി പരാതി - കാസര്‍കോട്

പരാതിയുമായെത്തിയത് എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് തളങ്കര ഹാര്‍ബറില്‍ അടുപ്പിച്ച സെന്‍റ് മേരിസ് ബോട്ടിലെ മത്സ്യത്തൊഴിലാളികൾ

boat
author img

By

Published : Jun 21, 2019, 7:33 PM IST

Updated : Jun 21, 2019, 8:37 PM IST

കാസര്‍കോട്: മത്സ്യബന്ധനത്തിനിടെ കടലിൽ കുടുങ്ങിയ ബോട്ട് ഫിഷറീസ് വകുപ്പ് നിയമവിരുദ്ധമായി പിടിച്ചുവച്ചിരിക്കുന്നതായി പരാതി. മത്സ്യബന്ധനത്തിനിടെ എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് തളങ്കര ഹാര്‍ബറില്‍ അടുപ്പിച്ച സെന്‍റ് മേരിസ് ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് പരാതിയുമായെത്തിയത്. കരക്കടുപ്പിച്ച ബോട്ടിലെ മത്സ്യങ്ങൾ ലേലം ചെയ്ത് വിറ്റുകിട്ടിയ പണം പോലും നൽകിയില്ലെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. എന്നാൽ നിയമാനുസൃത നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നാണ് ഫിഷറീസ് വകുപ്പിന്‍റെ വാദം.

മത്സ്യബന്ധന ബോട്ട് പിടിച്ചുവച്ചിരിക്കുന്നതായി പരാതി

കന്യാകുമാരിയില്‍ നിന്നും ഗുജറാത്തിലെ ഉൾക്കടലിൽ മത്സ്യബന്ധനം നടത്തി മടങ്ങവെയാണ് സെന്‍റ് മേരിസ് ബോട്ടിന്‍റെ എൻജിൻ തകരാറിലായത്. ഉൾക്കടലിൽ ചുഴലിക്കാറ്റിനെ പോലും അതിജീവിച്ച മത്സ്യത്തൊഴിലാളികൾ ദിവസങ്ങൾക്കൊടുവിലാണ് കരയിലെത്തിയത്. കോസ്റ്റൽ പൊലീസിന്‍റെ സഹായത്തോടെ തളങ്കര ഹാർബറിൽ ബോട്ട് അടുപ്പിക്കുകയായിരുന്നു. എന്നാല്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫിഷറീസ് വകുപ്പ് അധികൃതർ ബോട്ടിലെ ലക്ഷങ്ങൾ വിലവരുന്ന മത്സ്യങ്ങൾ സ്വകാര്യവ്യക്തിക്ക് 40,000 രൂപക്ക് ലേലം ചെയ്‌തെന്നും യാത്രക്കൂലി പോലും നൽകിയില്ലെന്നും ബോട്ടുടമയായ തദേയൂസ് പറഞ്ഞു.

എന്നാൽ മത്സ്യബന്ധനത്തിനുള്ള യാതൊരു രേഖയും ബോട്ട് ഉടമയുടെ കൈയിൽ ഇല്ലെന്നും നിയമപരമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നുമാണ് ഫിഷറീസ് വകുപ്പ് അധികൃതരുടെ വിശദീകരണം. എന്നാല്‍ മത്സ്യബന്ധനത്തിനുള്ള ലൈസൻസ് തങ്ങളുടെ കൈവശമുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ അവകാശപ്പെടുന്നു. മൂന്നുലക്ഷത്തോളം രൂപ പിഴ നല്‍കിയാല്‍ മാത്രമേ ബോട്ട് വിട്ടുനൽകൂവെന്നാണ് ഫിഷറീസ് അധികൃതർ അറിയിച്ചിരിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കടലിൽ കുടുങ്ങിയ വിവരം നേരത്തെ തന്നെ കന്യാകുമാരിയിലെ ഫിഷറീസ് വിഭാഗത്തെ അറിയിച്ചിരുന്നുവെന്നും ട്രോളിങ് നിരോധന സമയത്ത് ആഴക്കടൽ മത്സ്യബന്ധനം നടത്തിയിട്ടില്ലെന്നും ഇവർ വ്യക്തമാക്കി.

ആഴക്കടൽ മത്സ്യ ബന്ധനത്തിനിടെ കടലിൽ കുടുങ്ങിയ ബോട്ട് ഫിഷറീസ് വകുപ്പ് നിയമവിരുദ്ധമായി പിടിച്ചു വച്ചിരിക്കുകയാണെന്ന് പരാതി. ചുഴലിക്കാറ്റിനെ അതിജീവിച്ച് കരയടുപ്പിച്ച ബോട്ടിലെ മത്സ്യങ്ങൾ ലേലം ചെയ്ത് വിറ്റുകിട്ടിയ പണം പോലും നൽകിയില്ലെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. എന്നാൽ നിയമാനുസൃത നടപടികൾ മാത്രമാണ് കൈക്കൊണ്ടത് എന്നാണ് ഫിഷറീസ് വകുപ്പിന്റെ വാദം.
വി ഒ

കന്യാകുമാരി നിന്നും ഗുജറാത്തിൻറെ ഉൾക്കടലിൽ മത്സ്യബന്ധനം നടത്തി മടങ്ങി വരെയാണ് സെന്റ്മേരിസ് ബോട്ടിന്റെ എൻജിൻ തകരാറിലായത്. തീരങ്ങളിൽ വിവരമറിയിച്ചിട്ടും രക്ഷപ്പെടാനുള്ള സാഹചര്യമൊരുങ്ങിയില്ല. ഉൾക്കടലിൽ ജീവിതത്തിനും മരണത്തിനുമിടയിൽ ചുഴലിക്കാറ്റിനെ പോലും അതിജീവിച്ച ദിവസങ്ങൾക്കൊടുവിലാണ് സെൻമേരിസ് ബോട്ട് കോസ്റ്റൽ പോലീസിന്റെ സഹായത്തോടെ കാസർകോട് തളങ്കര ഹാർബറിൽ അടുപ്പിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫിഷറീസ് വകുപ്പ് അധികൃതർ തങ്ങളുടെ ബോട്ടിലെ ലക്ഷങ്ങൾ വിലവരുന്ന മത്സ്യങ്ങൾ സ്വകാര്യവ്യക്തിക്ക് 40,000 രൂപയ്ക്ക് ലേലം ചെയ്ത് വിറ്റതായും യാത്രക്കൂലി പോലും നൽകിയില്ല എന്നും ബോട്ടുടമ കൂടിയായ തദേയൂസ് പറയുന്നു

ബൈറ്റ്

എന്നാൽ മത്സ്യബന്ധനത്തിനുള്ള യാതൊരു രേഖയും ബോട്ട് ഉടമയുടെ കൈയിൽ ഇല്ലെന്നും നിയമപരമായ നടപടികൾ മാത്രമാണ് സ്വീകരിച്ചത് എന്നുമാണ് ഫിഷറീസ് വകുപ്പ് അധികൃതരുടെ വിശദീകരണം.

ടെലി ബൈറ്റ് -അജിത, ഡെപ്യൂട്ടി ഡയരക്ടർ

മത്സ്യ ബന്ധനത്തിനുള്ള ലൈസൻസ് തങ്ങളുടെ കൈവശമുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ അവകാശപ്പെടുന്നു. നാടിൻറെ ആർക്കും ഇപ്പോൾ ഫിഷറീസ് വകുപ്പ് പിടിച്ചു വെച്ചിട്ടുണ്ട്. മൂന്നുലക്ഷത്തോളം രൂപ പിഴയൊടുക്കിയാൽ മാത്രമേ ബോട്ട് വിട്ടുനൽകുവെന്നുമാണ് ഫിഷറീസ് അധികൃതർ അറിയിച്ചിരിക്കുന്നതെന്നും മത്സ്യ  തൊഴിലാളികൾ പറയുന്നു. തങ്ങൾ കടലിൽ കുടുങ്ങിയ വിവരം നേരത്തെ തന്നെ കന്യാകുമാരിയിലെ ഫിഷറീസ് വിഭാഗത്തെ അറിയിച്ചിരുന്നുവെന്നും ട്രോളിംഗ് നിരോധന സമയത്ത് ആഴക്കടൽ മത്സ്യബന്ധനം നടത്തിയിട്ടില്ലെന്നും ഇവർ വ്യക്തമാക്കി.
രേഖകൾ എല്ലാം ഉണ്ടായിട്ടും നിയമവിരുദ്ധമായി ഫിഷറീസ് വകുപ്പ് അധികൃതർ ബോട്പിടിച്ചു വച്ചതിനെയും മത്സ്യങ്ങൾ ലേലം ചെയ്തതിനെയുമാണ് മത്സ്യത്തൊഴിലാളികൾ ചോദ്യം ചെയ്യുന്നത്.

ഇടിവി ഭാ ര ത്
കാസർകോട്
Last Updated : Jun 21, 2019, 8:37 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.