കൊല്ലം: വടകരയിൽ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ സ്ഥാനാർഥിയാക്കിയത് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദോഷമായെന്ന് കൊല്ലത്തെ തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളില്‍ വിമര്‍ശനം. കൊലപാതക രാഷ്ട്രീയ ആരോപണങ്ങൾക്ക് ജയരാജന്‍റെ സ്ഥാനാർഥിത്വം മുതൽക്കൂട്ടായി മാറിയെന്നും നേതാക്കൾക്കിടയിൽ അഭിപ്രായം ഉയർന്നു. കൊല്ലം ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ അസംബ്ലി- നിയോജക മണ്ഡലാടിസ്ഥാനത്തിൽ നടന്ന യോഗങ്ങളിലാണ് വിമർശനം ഉയർന്നത്.
കണ്ണൂരിൽ അരങ്ങേറിയ രാഷ്ട്രീയ കൊലപാതകങ്ങളിൽ ജയരാജനെ പ്രതി ചേർത്തതിന് പിന്നാലെയുള്ള അദ്ദേഹത്തിന്‍റെ സ്ഥാനാർഥിത്വം തെരഞ്ഞെടുപ്പിൽ ചർച്ചയായി. പെരിയ ഇരട്ടക്കൊലപാതകം കൂടിയായതോടെ അത് പൂർണമായെന്നും യോഗത്തിൽ വിമർശനമുയർന്നു. മേഖലാ ബൂത്ത് തലങ്ങളിലും ഇനി ചര്‍ച്ചകള്‍ നടക്കും. നേരത്തെ കേന്ദ്ര സംസ്ഥാന കമ്മിറ്റികൾ തുടങ്ങിവച്ച ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പാർലമെന്‍റ് കമ്മിറ്റികൾ മുതൽ ബൂത്ത് തലം വരെ വിശകലന ചർച്ചകൾ പൂർത്തിയാക്കുന്നത്.