വയനാട്: ചെരുപ്പ് കുത്തികളെ പുനരധിവസിപ്പിച്ച് ഒരു കുടക്കീഴിലാക്കി മാതൃകയായിരിക്കുകയാണ് വയനാട്ടിലെ മാനന്തവാടി നഗരസഭ. സംസ്ഥാനത്ത് ആദ്യമായാണ് ചെരുപ്പ് കുത്തികളെ ഇത്തരത്തിൽ പുനരധിവസിപ്പിക്കുന്നത്. നേരത്തെ നഗരസഭ വയനാടൻ തട്ട് എന്ന പേരിൽ തട്ടുകടകളെ ബ്രാൻഡ് ചെയ്തത് ശ്രദ്ധേയമായിരുന്നു. നഗരത്തിലെ അഴുക്കുചാലിനു മുകളിൽ ഷെഡ് കെട്ടിയായിരുന്നു ഇതുവരെ ഇവർ ജോലി ചെയ്തിരുന്നത് .
35 ചെരുപ്പ്കുത്തികൾക്കാണ് നഗരസഭ വൃത്തിയുള്ള തൊഴിലിടം ഒരുക്കിയത്. നേരത്തെതന്നെ നഗരസഭ ഇവർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകിയിരുന്നു. യൂണിഫോം നൽകാനും ആലോചനയുണ്ട് .കുടുംബശ്രീയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.കൂടാതെ വഴിയോര കച്ചവടക്കാരെയും പുനരധിവസിപ്പിക്കാൻ നഗരസഭ ആലോചിക്കുന്നുണ്ട്