തിരുവനന്തപുരം: യൂറോപ്യന്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ പുനര്‍നിര്‍മ്മാണം സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉടന്‍ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നെതര്‍ലന്‍ഡ് മാതൃകകൂടി പരിഗണിച്ചാണ് പ്രളയ പുനര്‍നിര്‍മ്മാണം സംബന്ധിച്ച യോഗം നടത്തുക. നെതര്‍ലന്‍ഡ്സിന്‍റെ ജലമാനേജ്മെന്‍റ് മാര്‍ഗങ്ങള്‍ ഫലപ്രദവും കേരളത്തിന് ഉപയോഗപ്പെടുത്താവുന്നത് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത് ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. കാന്‍സര്‍ പ്രതിരോധത്തിനും രോഗനിര്‍ണയത്തിനും വേണ്ട സാങ്കേതിക സഹായം ലഭ്യമാക്കുമെന്ന് ലോകാരോഗ്യ സംഘടന ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. കാന്‍സര്‍ പ്രതിരോധത്തിന് ഉതകുന്ന പുതിയ സംരംഭങ്ങള്‍, ഇതിനുള്ള സഹായം എന്നിവ ചര്‍ച്ചയായെന്നും അദ്ദേഹം അറിയിച്ചു.
നെതര്‍ലന്‍റ്സ് ജലസമുദ്രതല ഷിപ്പിങ് മേഖലയുടെ ചുമതല വഹിക്കുന്ന മന്ത്രി ഓറവാന്‍ ന്യൂവന്‍ഹ്യൂസനുമായി നടത്തിയ ചര്‍ച്ച വളരെ പ്രയോജനപ്രദമായിരുന്നെന്നും അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നെതര്‍ലന്‍റ്സ് ജല സമുദ്രതല ഷിപ്പിങ് മേഖലകള്‍ക്കാകെ പ്രയോജനപ്പെടുന്ന ബിനിനസ് സംഘത്തിനൊപ്പം അവര്‍ കേരളം സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.