ETV Bharat / briefs

ഹോം ഗ്രൗണ്ടില്‍ സിറ്റി മാത്രം; ന്യൂകാസലിന്‍റെ വലയില്‍ അഞ്ച് ഗോളുകൾ

author img

By

Published : Jul 9, 2020, 5:59 PM IST

ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ന്യൂകാസലിനെ പരാജയപ്പെടുത്തി. നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെതിരെ കഴിഞ്ഞ ദിവസം നടന്ന മറ്റൊരു ഹോം മത്സരത്തില്‍ സിറ്റി ഏകപക്ഷീയമായ നാല് ഗോളുകളുടെ ജയം സ്വന്തമാക്കിയിരുന്നു.

epl news manchester city news ഇപിഎല്‍ വാര്‍ത്ത മാഞ്ചസ്റ്റര്‍ സിറ്റി വാര്‍ത്ത
ഇപിഎല്‍

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസല്‍ യുണൈറ്റഡിന്‍റെ വല നിറച്ച് മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് സിറ്റിയുടെ ജയം. മത്സരം തുടങ്ങി അഞ്ചാം മിനിട്ടില്‍ ബ്രസീലിയന്‍ മുന്നേറ്റ താരം ഗബ്രിയേല്‍ ജസൂസിന്‍റെ വകയായിരുന്നു ആദ്യ ഗോള്‍. 20-ാം മിനിട്ടില്‍ റിയാദ് മഹ്റെസും ഗോള്‍ നേടിയതോടെ പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളക്ക് കീഴില്‍ സിറ്റി മുന്‍തൂക്കം നേടി.

രണ്ടാം പകുതിയിലും കുതിപ്പ് തുടര്‍ന്ന സിറ്റിക്ക് വേണ്ടി 65-ാം മിനിട്ടില്‍ ഡേവിഡ് സില്‍വയും അധികസമയത്ത് റഹീം സ്റ്റര്‍ലിങ്ങും ന്യൂകാസലിന്‍റെ വല ചലിപ്പിച്ചു. രണ്ടാം പകുതിയുടെ 58-ാം മിനിട്ടില്‍ ന്യൂകാസലിന്‍റെ പ്രതിരോധ താരം ഫെഡറിക്കോ ഫെര്‍ണാണ്ടസിന്‍റെ വക ലഭിച്ച ഓണ്‍ ഗോളും സിറ്റിയുടെ സ്കോര്‍ ബോഡ് ചലിപ്പിച്ചു. മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ സിറ്റി നിരന്തരം ന്യൂകാസലിന്‍റെ ഗോള്‍മുഖത്ത് ആക്രമണം തുടര്‍ന്നു.

നേരത്തെ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് സിറ്റി ഹോം മത്സരത്തില്‍ പരാജയപ്പെടുത്തിയിരുന്നു. 69 പോയിന്‍റുമായി സിറ്റി ഇപിഎല്ലില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ലീഗില്‍ നാല് മത്സരങ്ങള്‍ ശേഷിക്കുന്ന സിറ്റി ജൂലായ് 12ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ബേണ്‍മൗത്തിനെ നേരിടും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.