ETV Bharat / briefs

ചൂര്‍ണിക്കര വ്യാജരേഖാ വിവാദം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി - ഒരു വര്‍ഷത്തിനിടെ നല്‍കിയ

വ്യാജരേഖ വിവാദത്തില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് മാർച്ച്

ചൂര്‍ണിക്കര വ്യാജരേഖാ വിവാദം; ഒരു വര്‍ഷത്തിനിടെ നല്‍കിയ അനുമതികള്‍ പരിശോധിക്കും
author img

By

Published : May 7, 2019, 6:12 PM IST

കൊച്ചി: ചൂർണിക്കര പഞ്ചായത്തിലെ 14-ാം വാർഡിൽ മുട്ടത്ത് ദേശീയപാതയോടു ചേർന്ന് നികത്തിയെടുത്ത തണ്ണീർത്തടം പുരയിടമാക്കി മാറ്റാൻ വ്യാജ രേഖയുണ്ടാക്കിയതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. സ്ഥലം ഉടമയുടെയും വ്യാജരേഖ ഉണ്ടാക്കുന്നതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെയും പങ്ക് വെളിച്ചത്തു കൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് താലൂക്ക് ഓഫീസിലേക്ക്‌ പ്രതിഷേധവുമായി എത്തിയത്.

സംഭവത്തില്‍ വിശദ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു. തണ്ണീര്‍ത്തടം പുരയിടമാക്കി മാറ്റാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും ആര്‍ഡിഒയുടെയും പേരില്‍ വ്യാജ ഉത്തരവിറക്കിയ സംഭവത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ യു.വി ജോസാണ് പൊലീസില്‍ പരാതി നല്‍കിയത്.

എറണാകുളം ചൂര്‍ണിക്കര വില്ലേജിലെ 25 സെന്‍റ് നിലം നികത്താനായാണ് കമ്മീഷണറുടെയും ആര്‍ഡിഒയുടെയും പേരില്‍ വ്യാജ ഉത്തരവിറക്കിയത്. മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ പരാതി നല്‍കിയത്.ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സർക്കാരിനെ അറിയിക്കാമെന്ന്‌ തഹസിൽദാർ ഉറപ്പ് നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ഉപരോധം യൂത്ത് കോൺഗ്രസ് അവസാനിപ്പിച്ചു.

യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് ഷെഫീക്‌, മണ്ഡലം പ്രസിഡന്‍റ് ലിനീഷ് വർഗീസ്, ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പുത്തനങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി.

Intro:Body:

choornikkara youth congress march

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.