അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയെത്തുടര്‍ന്നാണ് ചന്ദ്രബാബു നായിഡുവിന്‍റെ രാജി. ജഗന്‍ മോഹന്‍ റെഡ്ഡി ഈ മാസം 30 ന് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപി സംസ്ഥാനത്തെ 175 സീറ്റുകളില്‍ 149 സീറ്റും സ്വന്തമാക്കി. ടിഡിപിക്ക് 25 സീറ്റുകള്‍ മാത്രമാണ് നേടാനായത്. പാര്‍ട്ടി ദയനീയ പരാജയം നേരിട്ടെങ്കിലും കുപ്പം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കു മത്സരിച്ച നായിഡു 29,993 വോട്ടിന് വിജയിച്ചു.