ETV Bharat / briefs

ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം - alert

കേരള തീരത്ത് 45 മുതല്‍ 55 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

cyclone
author img

By

Published : Jun 9, 2019, 7:11 PM IST

തിരുവനന്തപുരം: ലക്ഷദ്വീപിനോട് ചേർന്ന് തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾ ജാഗ്രതപാലിക്കണമെന്നും വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശം നൽകി.

തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക്, മധ്യ കിഴക്ക് അറബിക്കടൽ, തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, ലക്ഷദ്വീപ് കേരള കർണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഈ മേഖലയിൽ മീൻ പിടിക്കാൻ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് നാളെയും മറ്റന്നാളും ചില ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. അതേസമയം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഓറഞ്ച് അലർട്ട് ഉണ്ട്. കാലവർഷം വരുംദിവസങ്ങളിൽ കൂടുതൽ സജീവമാകുമെന്നാണ് വിലയിരുത്തൽ.

Intro:Body:

അറബിക്കടലിലെ ന്യൂനമർദവും സംബന്ധിച്ചുള്ള മുന്നറിയിപ്പ്

ലക്ഷദ്വീപിനോട്  ചേർന്ന് തെക്ക് കിഴക്കൻ അറബി കടലിൽ ഒരു ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ഒരു തീവ്ര ന്യൂനമർദ്ദമായി പരിണമിക്കുവാൻ സാധ്യതയുണ്ട് .ഇത്തരത്തിൽ പരിണമിക്കുന്ന ശക്തമായ ന്യൂനമർദ്ദ൦ കിഴക്ക് - മദ്ധ്യ അറബിക്കടലിലും ,തെക്ക്കി-ഴക്കൻ  അറബിക്കടലിലും മുകളിലും നിലകൊള്ളുകയും ചെയ്തേക്കാം .തുടർന്ന് ഈ ന്യൂനമർദ്ദ൦ ഒരു ചുഴലികാറ്റായി  പരിണമിക്കുകയും വടക്ക് ,വടക്ക് - പടിഞ്ഞാറൻ  ദിശയിൽ സഞ്ചരിക്കുവാനും സാധ്യതയുണ്ട് .

മേൽ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കായി ചുവടെ ചേർക്കുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു .

 9th June - തെക്ക് പടിഞ്ഞാറ് ,തെക്ക് കിഴക്ക് ,മദ്ധ്യ കിഴക്ക് അറബിക്കടൽ, തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ , ലക്ഷദ്വീപ് ,കേരള-കർണ്ണാടക തീരം എന്നിവിടങ്ങളിൽ  മണിക്കൂറിൽ 35-45  kmph വേഗതയിൽ കാറ്റ്‌ വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ  മേഖലകളിൽ മത്സ്യ ബന്ധനത്തിന്  കടലിൽ പോകരുത് 

10th June - തെക്ക് പടിഞ്ഞാറ് ,തെക്ക് കിഴക്ക് ,മദ്ധ്യ കിഴക്ക് അറബിക്കടൽ, തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ , ലക്ഷദ്വീപ് ,കേരള-കർണ്ണാടക തീരം എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 -50   kmph വേഗതയിൽ കാറ്റ്‌ വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ  മേഖലകളിൽ മത്സ്യ ബന്ധനത്തിന്  കടലിൽ പോകരുത്.

തെക്ക് പടിഞ്ഞാറ് ,തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 35  - 45    kmph വേഗതയിൽ കാറ്റ്‌ വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ  മേഖലകളിൽ മത്സ്യ ബന്ധനത്തിന്  കടലിൽ പോകരുത്.

11th June -മദ്ധ്യ കിഴക്ക് അറബിക്കടലിൽ   മണിക്കൂറിൽ 55 -65  kmph വേഗതയിലും,  

തെക്ക് അറബിക്കടൽ , മദ്ധ്യ പടിഞ്ഞാറ് അറബിക്കടൽ ,ലക്ഷദ്വീപ് ,കേരള-കർണ്ണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 -50  kmph  വേഗതയിലും , തെക്ക് പടിഞ്ഞാറ് ,തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 35  - 45    kmph വേഗതയിലും കാറ്റ്‌ വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ  മേഖലകളിൽ മത്സ്യ ബന്ധനത്തിന്  കടലിൽ പോകരുത്.

12th June -മദ്ധ്യ  അറബിക്കടലിൽ    മണിക്കൂറിൽ  65-75  kmph  വേഗതയിലും ,

 ലക്ഷദ്വീപ് ,കേരള-കർണ്ണാടക തീരം എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 -50 kmph  വേഗതയിലും,തെക്ക് പടിഞ്ഞാറ്  ബംഗാൾ ഉൾക്കടലിൽ  മണിക്കൂറിൽ 35 -45  kmph  വേഗതയിൽ കാറ്റ് വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ  മേഖലകളിൽ മത്സ്യ ബന്ധനത്തിന്  കടലിൽ പോകരുത്

13 th June - തെക്ക് , മദ്ധ്യ അറബികടൽ ,ലക്ഷദ്വീപ് ,കേരള-കർണ്ണാടക തീരം എന്നിവടങ്ങളിൽ മണിക്കൂറിൽ 35 -45  kmph  വേഗതയിൽ കാറ്റ് വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ  മേഖലകളിൽ മത്സ്യ ബന്ധനത്തിന്  കടലിൽ പോകരുത്

KSDMA-IMD

പുറപ്പെടുവിച്ച സമയം: .2 :30pm, 09 /06/2019

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.