ETV Bharat / briefs

ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി: ചെല്‍സിക്ക് തോല്‍വി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനെതിരെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചെല്‍സി പരാജയപ്പെട്ടു

author img

By

Published : Jul 2, 2020, 5:52 PM IST

champions league news chelsea news ചാമ്പ്യന്‍സ് ലീഗ് വാര്‍ത്ത ചെല്‍സി വാര്‍ത്ത
ഇപിഎല്‍

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് യോഗ്യത ലക്ഷ്യമിട്ട് മുന്നേറ്റം തുടരുന്ന ചെല്‍സിക്ക് ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ തിരിച്ചടി. ലണ്ടന്‍ സ്റ്റേഡിയത്തില്‍ നടന്ന എവേ മത്സരത്തില്‍ വെസ്റ്റ് ഹാമിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചെല്‍സി പരാജയപ്പെട്ടു. നിശ്ചിത സമയത്ത് മത്സരം അവസാനിക്കാന്‍ ഒരു മിനുട്ട് മാത്രം ശേഷിക്കെ യുക്രെയിന്‍ താരം ആന്ദ്രേ യാര്‍മലെങ്കോ ആതിഥേയര്‍ക്കായി വിജയ ഗോള്‍ നേടി. ആദ്യ പകുതിയിലെ അധികസമയത്ത് തോമസ് സുസെകും 51ാം മിനുട്ടില്‍ മൈക്കള്‍ അന്‍റോണിയോയും വെസ്റ്റ്ഹാമിനായി ഗോള്‍ സ്വന്തമാക്കി.

ബ്രസീലിയന്‍ താരം വില്യന്‍ ഇരട്ട ഗോള്‍ നേടിയെങ്കിലും ചെല്‍സിക്ക് ജയം സ്വന്തമാക്കാനായില്ല. രണ്ടാം പകുതിയിലെ 72ാം മിനുട്ടിലും പെനാല്‍ട്ടിയിലൂടെ ആദ്യ പകുതിയിലെ 42ാം മിനുട്ടിലുമായിരുന്നു വില്യന്‍റെ ഗോളുകള്‍.

ചാമ്പ്യന്‍സ് ലീഗ് യോഗ്യത ലക്ഷ്യമിട്ട് ഇപിഎല്ലില്‍ മുന്നോട്ട് പോകുന്ന ചെല്‍സിക്ക് പരാജയം തിരിച്ചടിയാണ്. വെസ്റ്റ്ഹാമിനെതിരെ ജയിച്ചിരുന്നെങ്കില്‍ ലെസ്റ്റര്‍ സിറ്റിയെ മറികടന്ന് ലീഗിലെ പോയിന്‍റ് പട്ടികയില്‍ ചെല്‍സിക്ക് മൂന്നാം സ്ഥാനം സ്വന്തമാക്കാമായിരുന്നു. ലീഗിലെ പോയിന്‍റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കാനാവുക. നിലവില്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ 54 പോയിന്‍റുമായി നാലാമതാണ് ചെല്‍സി. ഒരു പോയിന്‍റ് മുന്‍തൂക്കത്തില്‍ ലെസ്റ്റര്‍ സിറ്റി മൂന്നാമതും. 52 പോയിന്‍റ് വീതം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡും വോള്‍വ്സും യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളിലുണ്ട്.

അതേസമയം ചെല്‍സിക്ക് എതിരായ മത്സരത്തില്‍ വിജയിച്ചതോടെ വെസറ്റ് ഹാമിന് തരം താഴ്ത്തല്‍ ഘട്ടത്തില്‍ നിന്നും കരകയറാനായി. നിലവില്‍ 30 പോയിന്‍റുമായി 16ാം സ്ഥാനത്താണ് വെസ്റ്റ്ഹാം. ചെല്‍സി ജൂലൈ അഞ്ചിന് നടക്കുന്ന അടുത്ത മത്സരത്തില്‍ വാറ്റ്‌ഫോര്‍ഡിനെ നേരിടും. അന്നേ ദിവസം വെസ്റ്റ് ഹാം ന്യൂകാസല്‍ യുണൈറ്റഡ് പോരാട്ടവും നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.