മാഡ്രിഡ്: പോര്‍ച്ചുഗീസ് ഫുട്ബോള്‍ ലീഗിലെ വമ്പന്‍മാരായ എഫ്‌സി പോര്‍ട്ടോ വിട്ട് സ്‌പാനിഷ് ഗോള്‍ കീപ്പര്‍ ഐകര്‍ കാസില്ലാസ്. 2010ല്‍ സ്പെയിന് ലോകകപ്പ് നേടിക്കൊടുത്ത ടീമിന്‍റെ നായകനാണ് കാസില്ലാസ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അദ്ദേഹം പോര്‍ട്ടോക്കൊപ്പമായിരുന്നു. ബുധാനാഴ്‌ചയാണ് ക്ലബുമായുള്ള താരത്തിന്‍റെ കരാര്‍ അവസാനിച്ചത്. കാസില്ലാസ് 2015 ജൂലായിലാണ് പോര്‍ട്ടോയില്‍ എത്തുന്നത്. പരിശീലന പരിപാടിക്കിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് 2019 ഏപ്രിലിന് ശേഷം അദ്ദേഹം മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ല. പിന്നീട് ടീമിന്‍റെ ടെക്‌നിക്കല്‍ സ്റ്റാഫ് എന്ന നിലയില്‍ തുടരുകയായിരുന്നു. 156 മത്സരങ്ങളില്‍ കാസില്ലാസ് പോര്‍ട്ടോയുടെ വല കാത്തു.
സ്പെയിന് വേണ്ടി ലോകകപ്പ് കൂടാതെ 2008ലും 2012ലും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും അദ്ദേഹം നേടിക്കൊടുത്തു. 167 രാജ്യാന്തര മത്സരങ്ങളില്‍ അദ്ദേഹം സ്പെയിനിന്‍റെ ഗോള്‍ കീപ്പറായിരുന്നു.