ETV Bharat / briefs

കശുവണ്ടി തൊഴിലാളികളുടെ സഹായധനം തട്ടിയെടുത്ത ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു

ഒന്നര ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി റിപ്പോർട്ട്

കശുവണ്ടി തൊഴിലാളികൾ
author img

By

Published : May 10, 2019, 7:23 PM IST

Updated : May 10, 2019, 8:01 PM IST

കൊല്ലം: കശുവണ്ടി തൊഴിലാളികൾക്കുള്ള സഹായധനം തട്ടിയെടുത്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. ഒന്നര ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

കശുവണ്ടി തൊഴിലാളികളുടെ സഹായധനം തട്ടിയെടുത്ത ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് കശുവണ്ടി ഫാക്ടറി തൊഴിലാളികൾക്ക് സഹായധനം പ്രഖ്യാപിച്ചത്. നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പണം ഏറ്റുവാങ്ങാൻ കഴിയാതിരുന്ന തൊഴിലാളികളാണ് തട്ടിപ്പിനിരയായത്. വ്യാജ വിരലടയാളം പതിച്ചാണ് തുക കൈക്കലാക്കിയത്. മറ്റു സ്ഥലങ്ങളിലും സമാനമായ തട്ടിപ്പ് നടന്നതായാണ് സൂചന. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാണമെന്ന് മന്ത്രി മേഴ്‌സിക്കുട്ടി അമ്മ ആവശ്യപ്പെട്ടു. അതെ സമയം തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജി വയ്ക്കണമെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.

Intro:കശുവണ്ടി തൊഴിലാളികൾക്കുള്ള ധനസഹായം തട്ടിയെടുത്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. സംഭവത്തിൽവിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി മേഴ്‌സിക്കുട്ടി അമ്മയുടെ നിർദ്ദേശം

Body:കശുവണ്ടി തൊഴിലാളികൾക്കുള്ള ആശ്വാസധനം ആയ ക്ഷേമനിധിയിൽ നിന്ന് പണം തട്ടിയ ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസെടുത്തു. പ്രാഥമിക പരിശോധനയിൽ ഒന്നര ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് വിവരം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് കശുവണ്ടി ഫാക്ടറി തൊഴിലാളികൾ സഹായധനം പ്രഖ്യാപിച്ചത്. നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പണം വാങ്ങാത്ത തൊഴിലാളികളാണ് തട്ടിപ്പിനിരയായത്. ഇവരുടെ വിരലടയാളം വ്യാജമായി പതിച്ചാണ് തുക കൈക്കലാക്കിയത്. കൊല്ലത്തിന് പുറമേ മറ്റു സ്ഥലങ്ങളിലും സമാനമായ തട്ടിപ്പ് നടന്നതായാണ് സൂചന. അതിനിടെ കശുവണ്ടി തൊഴിലാളികൾക്കുള്ള ക്ഷേമനിധിയിൽ നിന്ന് പണം കൈക്കലാക്കിയ സംഭവത്തിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ പ്രതിക്കൂട്ടിൽ എന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. ക്രമക്കേടിൽ മന്ത്രി രാജി വയ്ക്കേണ്ട സാഹചര്യമാണുള്ളതെന്നും മന്ത്രി പദത്തിൽ നിന്നും മാറി അന്വേഷണം നേരിടണം അദ്ദേഹം പറഞ്ഞു

Conclusion:ഇ ടി വി ഭാരത് കൊല്ലം
Last Updated : May 10, 2019, 8:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.