ETV Bharat / briefs

"കാഷ്യൂ ബോര്‍ഡ് അഴിമതിയുടെ കൂത്തരങ്ങ്, സമഗ്ര അന്വേഷണം വേണം" - രമേശ് ചെന്നിത്തല - അഴിമതി

"ഗുരുതരമായ ക്രമക്കേടുകളാണ് തോട്ടണ്ടി വാങ്ങിയതില്‍ അരങ്ങേറിയിരിക്കുന്നത്" - രമേശ് ചെന്നിത്തല

രമേശ്
author img

By

Published : May 5, 2019, 3:04 PM IST

തിരുവനന്തപുരം: കോടികളുടെ നഷ്ടം വരുത്തി വച്ച കാഷ്യൂ ബോര്‍ഡിന്‍റെ കശുവണ്ടി ഇടപാടിനെ കുറിച്ചും വകുപ്പ് മന്ത്രിയുടെ പങ്കിനെ കുറിച്ചും സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി ഇല്ലാതാക്കി, നേരിട്ട് തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച കാഷ്യൂ ബോര്‍ഡ് തന്നെ അഴിമതിയുടെ ഏറ്റവും വലിയ കൂത്തരങ്ങായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

"കാഷ്യൂ ബോര്‍ഡ് ഇതുവരെ നടത്തിയ ഇടപാടുകളില്‍ മാത്രം 20.6 കോടി രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി കൂടുതല്‍ വിലയ്ക്ക് വാങ്ങിയതാണ് ഭീമമായ നഷ്ടത്തിന് കാരണം. ഗുരുതരമായ ക്രമക്കേടുകളാണ് തോട്ടണ്ടി വാങ്ങിയതില്‍ അരങ്ങേറിയിരിക്കുന്നത്. ആദ്യ ഇടപാടില്‍ തന്നെ മന്ത്രിക്ക് എതിരെ നിയമസഭയില്‍ ആരോപണം ഉയര്‍ന്നതാണ്. വിജിലന്‍സിനെ ഉപയോഗിച്ച് മന്ത്രിയെ രക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത് "- ചെന്നിത്തല പറഞ്ഞു.

കശുവണ്ടി ഫാക്ടറികളെല്ലാം തുറക്കുമെന്നും തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി ജോലി നല്‍കുമെന്നും പറഞ്ഞ് അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ലെന്ന് മാത്രമല്ല, അഴിമതി നടത്തുന്നതിന് കശുവണ്ടി തൊഴിലാളികളെ കരുവാക്കി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.

Intro:Body:

കോടികളുടെ നഷ്ടം വരുത്തിവച്ച കാഷ്യൂ ബോര്‍ഡിന്റെ കശുഅണ്ടി ഇടപാടിനെക്കുറിച്ചും ഇതില്‍ വകുപ്പ് മന്ത്രിയുടെ പങ്കിനെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 അഴിമതി ഇല്ലാതാക്കാന്‍ നേരിട്ട് തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച കാഷ്യൂ ബോര്‍ഡ് തന്നെ അഴിമതിയുടെ ഏറ്റവും വലിയ കൂത്തരങ്ങായി മാറിയിരിക്കുന്നു എന്നാണ് ഇത് വരെ പുറത്തു വന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. കാഷ്യൂ ബോര്‍ഡ് ഇത് വരെ നടത്തിയ രണ്ട് ഇടപാടുകളില്‍ മാത്രം 20.60 കോടി രൂപയുടെ നഷ്ടമാണമുണ്ടായിട്ടുണ്ടെന്നാണ് ഇതനകം പുറത്തു വന്നിട്ടുള്ള വിവരം. ഗുരുതരമായ ക്രമക്കേടുകളാണ് തോണ്ടണ്ടി വാങ്ങിയതില്‍ അരങ്ങേറിയിരിക്കുന്നത്. കമ്മീഷന്‍ തട്ടാന്‍ വേണ്ടി ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി കൂടുതല്‍ വിലയ്ക്ക് വാങ്ങിയതാണ് ഭീമമായ നഷ്ടത്തിന് കാരണം. ആദ്യ ഇടപാടില്‍ തന്നെ മന്ത്രിക്ക് എതിരെ നിയമസഭയില്‍ ആരോപണം ഉയര്‍ന്നതാണ്. വിജിലന്‍സിനെ ഉപയോഗിച്ച്  വെള്ളപൂശിച്ച്  മന്ത്രിയെ രക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതിന് പിന്നാലെ അതിനെക്കാള്‍ വലിയ നഷ്ടമാണ് സംഭവിച്ചിരക്കുന്നത്. പട്ടിണിപ്പാവങ്ങളായ കശുഅണ്ടി തൊഴിലാളികളുടെ കണ്ണീരിന്റെ മറവില്‍ കോടികളുടെ കൊള്ളയാണ് നടക്കുന്നത്.

കശുഅണ്ടി ഫാക്ടറികളെല്ലാം തുറക്കുമെന്നും തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി  ജോലി നല്‍കുമെന്നും പറഞ്ഞ് അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ലെന്ന് മാത്രമല്ല അഴിമതി നടത്തുന്നതിന് കശുഅണ്ടി തൊഴിലാളികളെ കരുവാക്കി മാറ്റുകയും ചെയ്തിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.