ഉഗാദുഗൌ: പടിഞ്ഞാറെ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയിലെ കത്തോലിക്കാ പള്ളിയിൽ വെടിവെയ്പ്. പുരോഹിതനുൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെയാണ് സംഭവം. രാവിലെ ഒമ്പത് മണിക്ക് പള്ളിയിൽ പ്രാര്‍ഥന നടക്കുമ്പോള്‍ 20ഓളം വരുന്ന ആയുധധാരികള്‍ അതിക്രമിച്ചുകടന്ന് വെടിയുതിര്‍ക്കുകയായിരുന്നു.
'ഇപ്പോൾ തീവ്രവാദ സംഘടനകൾ ആക്രമിക്കുന്നത് മതങ്ങളെയാണ്, ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം ' ആക്രമണത്തിന് ശേഷം സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അതേസമയം ഇതുവരെ ആരും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടില്ല. :