ലണ്ടന്‍: ഇംഗ്ലീഷ് താരം ബുകായോ സാകയുമായി ആഴ്‌സണല്‍ ദീര്‍ഘകാല കരാറിലേക്കെന്ന് സൂചന. 2021-ലെ നിലവിലെ കരാര്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് 18 വയസുള്ള താരവുമായി പുതിയ കരാറില്‍ ഏര്‍പ്പെടാന്‍ ഗണ്ണേഴ്‌സ് നീക്കം നടത്തുന്നത്. ഇതിന് മുന്നോടിയായി സാകയുമായും കുടുംബാംഗങ്ങളുമായും ഗണ്ണേഴ്‌സിന്‍റെ പരിശീലകന്‍ മൈക്കള്‍ അട്ടേര സംസാരിച്ചിരുന്നു. ശുഭ പ്രതീക്ഷയോടെയാണ് കരാര്‍ ഒപ്പിടാനുള്ള നീക്കങ്ങളുമായി ആഴ്‌സണല്‍ മുന്നോട്ട് പോകുന്നത്. സാകയുമായി പുതിയ കരാറില്‍ എത്താന്‍ സാധിച്ചാല്‍ അട്ടേരയുടെ പ്രതീക്ഷകള്‍ക്ക് പുതിയ ഉണര്‍വ് ലഭിക്കും. യൂറോപ്പിലെ നിരവധി ക്ലബുകള്‍ സാകയ്ക്കായി രംഗത്ത് വന്നിരുന്നു. അപ്പോഴും താരത്തെ വിട്ടുനല്‍കാന്‍ അട്ടേര തയ്യാറായിരുന്നില്ല. ഏഴ് വയസുള്ളപ്പോഴാണ് ബുകായോ സാക ആഴ്‌സണലില്‍ എത്തുന്നത്. പിന്നീട് പെട്ടന്നായിരുന്നു കരിയറിലെ ഉയര്‍ച്ച. 2018ല്‍ ആദ്യമായി സീനിയര്‍ ടീമില്‍ കളിച്ചു. ഇതേവരെ 33 തവണ സീസിയര്‍ ടീമിന് വേണ്ടി കളിച്ച താരം മൂന്ന് ഗോളുകള്‍ സ്വന്തമാക്കി.
ബുകായോ സാക ഗണ്ണേഴ്‌സിനൊപ്പം തുടര്‍ന്നേക്കും
2021ല്‍ നിലവിലെ കരാര്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അട്ടേര ഇംഗ്ലീഷ് താരം ബുകായോ സാകയുടെ കുടുംബാംഗങ്ങളുമായി നേരത്തെ സംസാരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ടീമിനൊപ്പം തുടരാമെന്ന നിലപാടിലാണ് സാകയെന്നാണ് സൂചന.