ETV Bharat / briefs

അഴിമതി ആരോപണം: മാനനഷ്ടക്കേസ് നല്‍കുമെന്ന് ബി.എസ്. യെദ്യൂരപ്പ

കർണാടക മുഖ്യമന്ത്രിയായി തന്നെ നിയമിക്കുന്നതിന് വേണ്ടിയാണ് യെദ്യൂരപ്പ ഇത്രയും പണം നല്‍കിയതെന്ന് കോൺഗ്രസ് ആരോപിച്ചു. ഡയറിയിൽ സാമ്പത്തിക ഇടപാടുകളെല്ലാം സ്വന്തം കൈപ്പടയിലാണ് യെദ്യൂരപ്പ എഴുതി വച്ചിട്ടുള്ളത്. എല്ലാ കണക്കുകളുടേയും താഴത്ത് അദ്ദേഹം ഒപ്പിടുകയും ചെയ്തിട്ടുണ്ടെന്ന് കാരവൻ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ബി.എസ്. യെദ്യൂരപ്പ
author img

By

Published : Mar 22, 2019, 8:15 PM IST

ബിജെപി ദേശീയ നേതാക്കൾക്ക് താന്‍ വൻ തുക നൽകിയെന്ന് രേഖപ്പെടുത്തിയ ഡയറിയിലെ വെളിപ്പെടുത്തലുകൾക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ബി.എസ്. യെദ്യൂരപ്പ. ആശയ പാപ്പരത്തം കൊണ്ടാണ് കോണ്‍ഗ്രസ് ആരോപണമുന്നയിക്കുന്നത്. നേതാക്കൾക്ക് വൻ തുക നൽകിയെന്ന് രേഖപ്പെടുത്തിയ ഡയറിയിലെ ഒപ്പും കൈപ്പടയും വ്യാജമാണ്. രേഖകള്‍ വ്യാജമാണെന്ന് ആദായനികുതി വകുപ്പ് തെളിയിച്ചതാണെന്നും യെദ്യൂരപ്പ പറഞ്ഞു.

'യെദ്യൂരപ്പ ഡയറി' നുണകളുടെ വലയെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലപോലെ വന്നത് എലിപോലെ പോയ അവസ്ഥയാണ്. കേസില്‍പ്പെട്ട ബന്ധുക്കളെ രക്ഷിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം. പുറത്തുവന്ന കടലാസുകള്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ നല്‍കിയതാണെന്നും രവിശങ്കർ പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായതോടെ കോണ്‍ഗ്രസിന് സമനില തെറ്റിയെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു.

ബിജെപി ദേശീയ നേതാക്കൾക്ക് വൻ തുക നൽകിയെന്ന് രേഖപ്പെടുത്തിയ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ഡയറിയിലെ വിവരങ്ങൾ കാരവൻ മാഗസിനാണ് പുറത്ത്കൊണ്ടു വന്നത്. ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടി നൽകി. നിതിൻ ഗഡ്കരിക്കും അരുൺ ജയ്റ്റ്ലിക്കും 150 കോടി വീതം നൽകിയെന്നും യെദ്യൂരപ്പ സ്വന്തം കൈപ്പടയിലെഴുതിയ ഡയറിയില്‍ പറയുന്നു. രാജ്നാഥ് സിങ്ങിന് 100 കോടിയും അദ്വാനിക്കും മുരളീ മനോഹർ ജോഷിക്കും 50 കോടി വീതവുമാണ് നല്‍കിയതെന്ന് ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

മെയ് 2008 മുതല്‍ ജൂലൈ 2011 വരെ യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു. ഈ കാലയളവിലാണ് ഇടപാടുകളെല്ലാം നടന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കര്‍ണാടക നിയമസഭയുടെ ഔദ്യോഗിക ഡയറിയിലാണ് സാമ്പത്തിക ഇടപാടുകളെല്ലാം യെദ്യൂരപ്പ രേഖപ്പെടുത്തി വച്ചിരിക്കുന്നത്. സ്വന്തം കൈപ്പടയിലാണ് യെദ്യൂരപ്പ കണക്കുകൾ എഴുതി വച്ചിട്ടുള്ളത്. എല്ലാ കണക്കുകളുടേയും താഴെ അദ്ദേഹം ഒപ്പിടുകയും ചെയ്തിട്ടുണ്ട്.

പില്‍കാലത്ത് ആദായ നികുതി വകുപ്പ് യെദ്യൂരപ്പയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഈ ഡയറികള്‍ പിടിച്ചെടുത്തു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇതിലെ വിവരങ്ങള്‍ പുറത്ത്വരുന്നത്. 2017 മുതല്‍ ഈ രേഖകള്‍ ആദായനികുതി വകുപ്പിന്‍റെ കൈവശമുണ്ടെന്ന് കാരവാന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രേഖകള്‍ പ്രകാരം 1000 കോടി രൂപ ബിജെപി കേന്ദ്രകമ്മിറ്റിക്ക് യെദ്യൂരപ്പ നല്‍കിയിട്ടുണ്ട്.

വിവിധ കേസുകള്‍ കൈകാര്യം ചെയ്തതിന് ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 250 കോടി നല്‍കിയെന്ന് ഡയറിയിലുണ്ട്. എന്നാല്‍ പണം നല്‍കിയത് ഏതൊക്കെജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമാണെന്ന് വ്യക്തമല്ല. 2009 ജനുവരി 17 - നാണ് ബിജെപി നേതാക്കള്‍ക്കും അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും പണം നല്‍കിയ കാര്യം രേഖപ്പെടുത്തി വച്ചത്. ജനുവരി എട്ടിനാണ് ബിജെപി പാര്‍ലമെന്‍ററി കമ്മറ്റിക്ക് നല്‍കിയത്.

യെദ്യൂരപ്പയുടെ ഡയറി പുറത്തുവന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെകോണ്‍ഗ്രസ് രംഗത്തെത്തി. കണക്കുകള്‍ ശരിയാണോയെന്ന് മോദി വ്യക്തമാക്കണം. ഇന്‍കം ടാക്സ് അന്വേഷണം തടഞ്ഞത് ആരെന്നും പ്രധാനമന്ത്രി പറയണം. ലോക്പാല്‍ അന്വേഷിക്കുന്ന ആദ്യ കേസ് ഇതാവണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Intro:Body:

https://www.ndtv.com/india-news/bs-yeddyurappa-accused-of-rs-1-800-crore-payoffs-hits-out-at-congress-2011353?pfrom=home-topscroll

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.