ബ്രസീൽ: ബ്രസീലിലെ വടക്കൻ സംസ്ഥാനമായ ബാരയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വെടിവെപ്പിൽ 11 പേർ മരിച്ചു. ആയുധധാരികളായ ഏഴു പേർ ബാറിലെത്തി വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഏഴ് സ്ത്രീകളും അഞ്ച് പുരുഷൻമാരും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ.
സംഭവ സ്ഥലത്ത് നിന്നും ഒരാൾ അറസ്റ്റിലായി. മറ്റുള്ളവർ ഓടി രക്ഷപെട്ടു. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല.