ETV Bharat / briefs

അമിത പണം ഈടാക്കുന്ന സ്വകാര്യ ആശുപത്രികളെക്കുറിച്ചുളള വിവരം അറിയിക്കണമെന്ന് ബിഎംസി - covid

കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികള്‍ അമിത പണം ഈടാക്കുന്നുണ്ടെന്ന് പരാതി ലഭച്ചതിനെ തുടര്‍ന്നാണ് നടപടി. കൂടാതെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ഓഡീറ്റര്‍മാരെയും നിയമിച്ചു

hospital
hospital
author img

By

Published : Jun 22, 2020, 4:41 PM IST

മുംബൈ: കൊവിഡ്-19 ചികിത്സക്ക് സ്വകാര്യ ആശുപത്രികള്‍ അധിക പണം ഈടാക്കിയാല്‍ അത് ശ്രദ്ധയില്‍പ്പെടുത്താന്‍ ജനങ്ങള്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികള്‍ അമിത പണം ഈടാക്കുന്നുണ്ടെന്ന് പരാതി ലഭച്ചതിനെ തുടര്‍ന്നാണ് നടപടി. കൂടാതെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ഓഡിറ്റര്‍മാരെയും നിയമിച്ചു. 26 സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട 134 പരാതികൾ ഓഡിറ്റർമാർ തീർപ്പാക്കുകയും. 23.42 ലക്ഷം രൂപ ബില്ലില്‍ കുറച്ചതായും ബിഎംസി പ്രസ്താവനയിൽ പറഞ്ഞു. എല്ലാ പരാതിക്കാരിൽ നിന്നും ഈടാക്കിയ ആകെ തുക 1,61,88,819 രൂപയാണ്. ഈ ബില്ലുകളുടെ ഓഡിറ്റിന് ശേഷം ഈ തുക 1,38,46,705 രൂപയായി കുറച്ചിട്ടുണ്ട്.

സർക്കാർ നിരക്കനുസരിച്ചാണോ സ്വകാര്യ ആശുപത്രികൾ ബില്ലുകളില്‍ ഈടാക്കുന്നതെന്ന് ഉറപ്പുവരുത്താൻ ഓരോ സ്വകാര്യ ആശുപത്രിക്കും രണ്ട് ഓഡിറ്റർമാരെ നിയമിച്ചിട്ടുണ്ടെന്നും പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി ചില ഇ-മെയിൽ ഐഡികൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും ബിഎംസി അറിയിച്ചു.

കൊവിഡ്-19 രോഗികളുടെ ചികിത്സക്കായി സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം കിടക്കകളും കൃത്യമായി വിതരണം ചെയ്യുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന സർക്കാർ അഞ്ച് ഐ‌എ‌എസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെയും നഴ്സിങ് ഹോമുകളിലെയും 80 ശതമാനം കിടക്കകള്‍ ഏറ്റെടുക്കാനും കൊവിഡ് -19 ചികിത്സാ ചാർജുകൾക്ക് പരിധി നിശ്ചയിക്കാനും കഴിഞ്ഞ മാസം സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു.

വിജ്ഞാപനം അനുസരിച്ച്, ജനറൽ, ഐസൊലേഷൻ വാർഡിലെ ഒരു കൊവിഡ്-19 രോഗിയുടെ നിരക്ക് പ്രതിദിനം 4,000 രൂപയില്‍ കവിയാൻ പാടില്ല. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗിക്ക് പരമാവധി നിരക്ക് പ്രതിദിനം 7,500 രൂപയാണ്. വെന്റിലേറ്ററുകൾക്ക് ഇത് 9,000 രൂപയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.