ETV Bharat / briefs

കൊവിഡ് പോരാളികള്‍ക്ക് ജേഴ്‌സി സമര്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സ് - blasters with jersey news

ഐഎസ്‌എല്‍ ഏഴാം സീസണിന്‍റെ ഫിക്‌സ്‌ചര്‍ പ്രഖ്യാപിച്ചതിന് ഓപ്പമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ ജേഴ്‌സി പുറത്തിറക്കിയത്. ഉദ്‌ഘാടന മത്സരം ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ബഗാനും തമ്മിലാണ്

ജേഴ്‌സിയുമായി ബ്ലാസ്റ്റേഴ്‌സ് വാര്‍ത്ത ജേഴ്‌സി പുറത്തിറക്കി വാര്‍ത്ത blasters with jersey news jersey release news
ജേഴ്‌സിയുമായി ബ്ലാസ്റ്റേഴ്‌സ്
author img

By

Published : Oct 30, 2020, 8:27 PM IST

സീസണില്‍ മൂന്നാമത്തെ ജേഴ്‌സി പുറത്തിറക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊവിഡ് പോരാളികള്‍ക്കായി സമര്‍പ്പിച്ച ജേഴ്‌സി വെള്ള നിറത്തില്‍ സ്വര്‍ണ രേഖകള്‍ ചേര്‍ന്നതാണ്. ഐഎസ്‌എല്‍ ഏഴാം സീസണിലെ ഫിക്‌സ്‌ചര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സി പുറത്തിറക്കിയത്. 20കാരിയായ വിദ്യാര്‍ഥിനി സുമന സൈനത്താണ് ജേഴ്‌സി രൂപകല്‍പ്പന ചെയ്‌തത്. ബ്ലാസ്റ്റേഴ്‌സിന്‍റെ സല്യൂട്ട് അവ്വര്‍ ഹീറോസ് കാമ്പെയിന്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ജേഴ്‌സി അവതരിപ്പിച്ചത്.

ജേഴ്‌സിയുമായി ബ്ലാസ്റ്റേഴ്‌സ് വാര്‍ത്ത ജേഴ്‌സി പുറത്തിറക്കി വാര്‍ത്ത blasters with jersey news jersey release news
ജേഴ്‌സിയുമായി ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്‌സിന്‍റെ ഔദ്യോഗിക ചിഹ്നമായ ആനയെ സര്‍ഗാത്മകമായാണ് ജേഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊലീസ്, ശൂചികരണ തൊഴിലാളികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, കേരളത്തിന്‍റെ ഭൂപടം, ഇന്ത്യന്‍ പതാക സമാധാനത്തിന്‍റെ അടയാളമായ പ്രാവ് തുടങ്ങിയവയെല്ലാം പ്രതീകാത്മകമായി ജേഴ്‌സിയുടെ ഭാഗമായിട്ടുണ്ട്. കൊവിഡിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി ഹൃദയമിടിപ്പികള്‍ ചെറുതായി കാണുന്ന രീതിയില്‍ ജേഴ്‌സിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളയും സ്വര്‍ണ നിറവുമുള്ള ജേഴ്‌സി കേരളത്തിന്‍റെ പരമ്പരാഗത വസ്ത്രമായ കസവ് മുണ്ടിനെയും ഓര്‍മിപ്പിക്കുന്നു. സാമൂഹ്യമാധ്യമത്തിലൂടെ ലഭിച്ച 300ല്‍ അധികം മാതൃകകളില്‍ നിന്നാണ് സുമനയെ തെരഞ്ഞെടുത്തത്.

കേരളാ ബ്ലാസ്റ്റേഴ്‌സ് ഐഎസ്‌എല്ലിലെ ഉദ്‌ഘാനട മത്സരത്തില്‍ എടികെ മോഹന്‍ബഗാനെ നേരിടും. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.