ETV Bharat / briefs

പാലാരിവട്ടം മേൽപ്പാലം; യുവമോർച്ച മാർച്ചിൽ സംഘർഷം

കലൂർ സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് പാലത്തിന് സമീപം പൊലീസ് തടഞ്ഞു

യുവമോർച്ച പ്രവർത്തകരുടെ മാർച്ചിൽ സംഘർഷം
author img

By

Published : Jun 19, 2019, 2:45 PM IST

Updated : Jun 19, 2019, 4:04 PM IST

കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമാണത്തിൽ അഴിമതി നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കലൂർ സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് പാലത്തിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് മുന്നറിയിപ്പില്ലാതെ പ്രവർത്തകർ ദേശീയപാത ഉപരോധിക്കുകയായിരുന്നു. ഉപരോധം അവസാനിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാത്തതിനെ തുടർന്ന് സംസ്ഥാന പ്രസിഡന്‍റ് പ്രകാശ് ബാബു അടക്കമുള്ളവരെ ബലമായി അറസ്റ്റ് ചെയ്തു നീക്കി. കേരളത്തിലെ പ്രമുഖരായ രണ്ട് മുന്നണികളും പാലത്തിന്‍റെ അഴിമതി കയ്യിട്ടുവാരിയിട്ടുള്ളതാണ്. നിർമ്മാണം നടത്തിയ സ്വകാര്യ കമ്പനിയെ രഹസ്യമായി വെള്ളപൂശാനുള്ള അണിയറ നീക്കമാണ് എൽഡിഎഫും യുഡിഎഫും നടത്തുന്നതെന്നും പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. പാലത്തിന്‍റെ പുനർനിർമാണത്തിൽ കുറഞ്ഞ ഒന്നിനും തയ്യാറല്ലെന്നും ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും പ്രകാശ് ബാബു അറിയിച്ചു.

യുവമോർച്ച മാർച്ചിൽ സംഘർഷം

Intro:

Body:പാലാരിവട്ടം മേൽപ്പാലം നിർമാണത്തിൽ അഴിമതി നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം.

hold visuals

ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കലൂർ സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് പാലത്തിനു സമീപം പോലീസ് തടഞ്ഞു. തുടർന്ന് മുന്നറിയിപ്പില്ലാതെ പ്രവർത്തകർ ദേശീയപാത ഉപരോധിക്കുകയായിരുന്നു. ഉപരോധം അവസാനിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാത്തതിനെ തുടർന്ന് സംസ്ഥാന പ്രസിഡൻറ് പ്രകാശ് ബാബുവിനെ അടക്കമുള്ളവരെ ബലമായി അറസ്റ്റ് ചെയ്തു നീക്കി.

hold visuals

കേരളത്തിലെ പ്രമുഖരായ രണ്ടു മുന്നണികളും പാലത്തിൻറെ അഴിമതി കയ്യിട്ടുവാരിയിട്ടുള്ളതാണ്. ഇപ്പോൾ ആഡിയോസ് കമ്പനിയെ രഹസ്യമായി വെള്ളപൂശാനുള്ള അണിയറ നീക്കമാണ് എൽഡിഎഫും യുഡിഎഫും നടത്തുന്നതെന്നും സംസ്ഥാന പ്രസിഡൻറ് പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

bite

പാലത്തിൻറെ പുനർനിർമാണത്തിൽ കുറഞ്ഞ ഒന്നിനും തയ്യാറല്ലെന്നും ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും പ്രകാശ് ബാബു പറഞ്ഞു.

ETV Bharat
kochi

Conclusion:
Last Updated : Jun 19, 2019, 4:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.