ബെയ്‌റൂത്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് 16 തുറമുഖ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. സ്‌ഫോടനത്തില്‍ നൂറിലധികം പേർ കൊല്ലപ്പെടുകയും ആയിരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതുവരെ 18 പേരെ ചോദ്യം ചെയ്തതായി മിലിട്ടറി കോടതി ജഡ്ജ് ഫാദി അകികി പറഞ്ഞു. ഇവരെല്ലാം തുറമുഖ, കസ്റ്റംസ് ഉദ്യോഗസ്ഥരും 2,750 ടൺ സ്‌ഫോടകവസ്തുക്കള്‍ വർഷങ്ങളായി സൂക്ഷിച്ചിരിക്കുന്ന ഹാംഗറിലെ അറ്റകുറ്റപ്പണികളുടെ ചുമതലയുള്ള വ്യക്തികളുമാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് സ്‌ഫോടനം നടന്നത്. തൊട്ടുപിന്നാലെ തന്നെ അന്വേഷണവും ആരംഭിച്ചു. സ്‌ഫോടനത്തിൽ സംശയമുള്ളവരെയെല്ലാം അന്വേഷണ പരിധിയില്‍ ഉൾപെടുത്തുമെന്നും ഫാദി അകികി പറഞ്ഞു.
ബെയ്‌റൂത് സ്‌ഫോടനം; തുറമുഖ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു - Lebanon
16 തുറമുഖ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. സ്‌ഫോടനത്തില്‍ നൂറിലധികം പേർ കൊല്ലപ്പെടുകയും ആയിരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു