ലക്നൗ: സമാജ് വാദി പാര്‍ട്ടി നേതാവും രാംപൂര്‍ ലോക്സഭാ എം പിയുമായ അസം ഖാന്‍ ഉത്തര്‍പ്രദേശ് നിയമസഭാംഗത്വം രാജി വെച്ചു. നിയമസഭാ സ്പീക്കര്‍ ഹൃദയ് നാരായണ്‍ ദിക്ഷിതിന് രാജി സമര്‍പ്പിച്ചു. എം പി സ്ഥാനം രാജി വെച്ച് ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് മത്സരിക്കുമെന്ന പ്രസ്താവനക്ക് പിന്നാലെയാണ് അദ്ദേഹം നിയമസഭാംഗത്വം രാജി വെച്ചത്.
ബിജെപി നേതാവും നടിയുമായ ജയപ്രദയെ പരാജയപ്പെടുത്തിയാണ് അസംഖാന്‍ രാംപൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.