ETV Bharat / briefs

ജലമേളകൾക്ക് ഭീഷണിയായി പമ്പയാറിലെ മണ്‍പുറ്റുകൾ

ജലമേളകളുടെ നടത്തിപ്പിനെ മണല്‍പുറ്റുകൾ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയില്‍ സംഘാടകർ

pamba
author img

By

Published : Jun 20, 2019, 11:22 PM IST

Updated : Jun 21, 2019, 12:09 AM IST

പത്തനംതിട്ട: ഉത്രട്ടാതി ജലമേളക്കും ആറന്മുള വള്ളസദ്യക്കും ഭീഷണിയായി പമ്പയാറിലെ മണ്‍പുറ്റുകൾ. ആറന്മുള ക്ഷേത്രക്കടവിലും സത്രക്കടവിലും ഉയര്‍ന്ന് നിൽക്കുന്ന മൺപുറ്റുകളാണ് ചരിത്രപ്രസിദ്ധമായ ഉത്രട്ടാതി ജലമേളയുടെയും വള്ളസദ്യ ആഘോഷങ്ങളുടെയും നടത്തിപ്പിന് ഭീഷണി ഉയർത്തുന്നത്. മുൻ ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസും ആറന്മുള എംഎൽഎ വീണാ ജോർജും മുൻകൈയെടുത്ത് കഴിഞ്ഞ വർഷം ഡ്രഡ്ജിംഗ് നടത്തിയെങ്കിലും പ്രളയം കാരണം ഫലപ്രദമായിരുന്നില്ല. കഴിഞ്ഞ ഡിസംബറിൽ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്ന് വേനൽക്കാലത്ത് ഡ്രഡ്‌ജിംഗിലൂടെ മൺപുറ്റുകൾ നീക്കം ചെയ്യാമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ വേനൽക്കാലം അവസാനിച്ച് മഴക്കാലം ആരംഭിച്ചിട്ടും മൺപുറ്റുകൾ നീക്കം ചെയ്യാൻ ആരംഭിച്ചിട്ടില്ല. മൺപുറ്റുകളിൽ പള്ളിയോടങ്ങൾ തട്ടിയാൽ അപകടത്തിനിടയാക്കുമെന്ന് പള്ളിയോട സേവാ സംഘം സെക്രട്ടറി ഹരിഹരൻ നായർ പറഞ്ഞു. ജലസേചന വകുപ്പിന്‍റെ അനാസ്ഥ ജലമേളകളുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് സംഘാടകർ.

Intro:പമ്പയാറ്റിൽ വളരുന്ന മൺപുറ്റുകൾ നീക്കം ചെയ്യാത്തത് വള്ളസദ്യക്കും ഉത്രട്ടാതി ജലമേളക്കും ഭീഷണിയാകും.വേനൽകാലത്ത് മൺപുറ്റുകൾ നീക്കാമെന്ന വാഗ്ദാനം പാലിക്കാതെ ജലസേചന വകുപ്പ്.Body:ആറൻമുള ക്ഷേത്രക്കടവിലും സത്രക്കടവിലും വളർന്ന് നിൽക്കുന്ന മൺപുറ്റുകളാണ് ചരിത്രപ്രസിധമായ ഉത്രട്ടാതി ജലമേളയുടെയും  വള്ളസദ്യകളുടെയും  നടത്തിപ്പിന് ഭീഷണി ഉയർത്തുന്നത്. മൺപുറ്റുകളിൽ പള്ളിയോടങ്ങൾ തട്ടിയാൽ അപകടത്തിനിടയാക്കുമെന്ന് പള്ളിയോട സേവാ സംഘം സെക്രട്ടറി ഹരിഹരൻ നായർ പറഞ്ഞു.

ബൈറ്റ്..............

    മുൻ ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസും ആറൻമുള എം എൽ എ വീണാ ജോർജും മുൻകൈയെടുത്ത് കഴിഞ്ഞ വർഷം ട്രഡ്ജിംഗ് നടത്തിയെങ്കിലും പ്രളയം കാരണം ഫലപ്രദമായില്ല. കഴിഞ്ഞ ഡിസംബറിൽ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്ന് വേനൽക്കാലത്ത് ഡ്രഡ്ജിംഗിലൂടെ മൺപുറ്റുകൾ നീക്കം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ വേനൽക്കാലം അവസാനിക്കുകയും മഴക്കാലം ആരംഭിക്കുകയും ചെയ്തിട്ടും മൺപുറ്റുക നീക്കം ചെയ്യാൻ ആരംഭിച്ചിട്ടില്ല.. ജലസേചന വകുപ്പിന്റെ അനാസ്ഥ ചരിത്ര പ്രസിദ്ധമായ ആറൻമുള ഉത്രട്ടാതി ജലമേളയുടെയും ആറൻമുള വള്ളസദ്യകളുടെയും നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് സംഘാടകർ.Conclusion:ETV bharat
Pathanamthitta
Last Updated : Jun 21, 2019, 12:09 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.