കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ പ്രതികളാക്കപ്പെട്ട ഫാ. പോൾ തേലക്കാട്ടിനെയും ഫാ. ആൻറണി (ടോണി) കല്ലൂക്കാരന്റെയും മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ജാമ്യപേക്ഷ പരിഗണിച്ചപ്പോള്‍, കേസിന്‍റെ പുരോഗതി എന്തായെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാമ്യപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ മുമ്പ് പരിഗണിച്ചപ്പോൾ മേയ് 30 മുതൽ ജൂൺ അഞ്ചുവരെ ഏഴു ദിവസം ചോദ്യംചെയ്യലിന് ഹാജരാാകൻ കോടതി നിർദേശിച്ചിരുന്നു.
പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുത്, അറസ്റ്റ് ചെയ്ത് കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കണം, വൈദികരെ പ്രതിചേർക്കാനാവശ്യമായ ശാസ്ത്രീയ തെളിവുകളുണ്ട്, മൂന്നാം പ്രതി ആദിത്യനോടൊപ്പം വ്യാജ രേഖ നിർമ്മിക്കാൻ ഗൂഢാലോചന നടന്നുവെന്ന് കരുതുന്ന വേളയിൽ വൈദികരായ പ്രതികൾ ഉണ്ടായിരുന്നു എന്നീ വാദങ്ങളാണ് ജാമ്യത്തെ എതിര്‍ത്ത് കൊണ്ട് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത്.