ETV Bharat / briefs

എഎം ആരിഫ് സത്യപ്രതിജ്ഞ ചെയ്‌തു; കേരളത്തിൽ നിന്നുള്ള ഏക ഇടതുപക്ഷ എംപിയായി

author img

By

Published : Jun 18, 2019, 1:38 AM IST

Updated : Jun 18, 2019, 2:30 AM IST

ശുഭ്രവസ്ത്രധാരിയായി സഭയിലെത്തിയ ആരിഫ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും സോണിയ ഗാന്ധിയേയും ഹസ്‌തദാനം ചെയ്‌ത ശേഷമാണ് സത്യപ്രതിജ്ഞ ചെയ്തത്.

എ എം ആരിഫ്

ന്യൂഡൽഹി: പതിനേഴാമത് ലോക്‌സഭാംഗമായി ആലപ്പുഴയിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംപി അഡ്വ എഎം ആരിഫ് സത്യപ്രതിജ്ഞ ചെയ്‌തു. കേരളത്തിൽ നിന്നുള്ള ഏക ഇടത് എംപിയാണ് അഡ്വ എ എം ആരിഫ്. പ്രോട്ടേം സ്പീക്കർ പാനലിൽ നിന്നുള്ള ബ്രിജ്ഭൂഷൻ ശരൺ സിംഗ് മുമ്പാകെയാണ് ആരിഫ് സത്യപ്രതിജ്ഞ ചെയ്തത്. ശുഭ്രവസ്ത്രധാരിയായി സഭയിലെത്തിയ ആരിഫ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും സോണിയ ഗാന്ധിയേയും ഹസ്തദാനം ചെയ്ത ശേഷമാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചടങ്ങ് കാണാൻ ആരിഫിന്‍റെ ഭാര്യ ഡോ ഷഹനാസ് ബീഗവും രണ്ട് മക്കളും സഭയിൽ എത്തിയിരുന്നു.

എഎം ആരിഫ് സത്യപ്രതിജ്ഞ ചെയ്‌തു

വർഷങ്ങളായി കോൺഗ്രസ് കൈയ്യടക്കിവെച്ചിരിക്കുന്ന ആലപ്പുഴ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ സിപിഎം മത്സരിപ്പിച്ച സ്ഥാനാർഥിയാണ് അരൂർ എംഎൽഎ ആയിരുന്ന അഡ്വ എഎം ആരിഫ്. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന അബ്‌ദുൽ മജീദിന്‍റെയും നബീസയുടെയും മൂന്ന് മക്കളിൽ മൂത്തവനായ ആരിഫ് വിദ്യാർഥി സംഘടന രംഗത്ത് നിന്നാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. നിയമ ബിരുദധാരിയായ അദ്ദേഹം 2006 മുതൽ കേരള നിയമസഭയിൽ അരൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.

Intro:പതിനേഴാമത് ലോക്സഭാംഗമായി ആലപ്പുഴയിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഡ്വ എ എം ആരിഫ് സത്യപ്രതിജ്ഞ ചെയ്തു. പ്രോട്ടേം സ്പീക്കർ പാനലിൽ നിന്നുള്ള ബ്രിജ്ഭൂഷൻ ശരൺ സിംഗ് മുമ്പാകെയാണ് ആരിഫ് സത്യപ്രതിജ്ഞ ചെയ്തത്.

Body:ശുഭ്രവസ്ത്രധാരിയായി സഭയിലെത്തിയ ആരിഫ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും സോണിയ ഗാന്ധിയേയും ഹസ്ത ദാനം ചെയ്തതിനു ശേഷമാണ് സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിൽ നിന്നുള്ള മറ്റ് അംഗങ്ങൾ ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റടുത്തപ്പോൾ ആരിഫും രാഹുൽ ഗാന്ധിയും മാത്രമാണ് 'സത്യപ്രതിജ്ഞ' ചെയ്തത്. ശേഷം രജിസ്റ്ററിൽ ഒപ്പു വയ്ക്കുകയും തനിക്ക് അനുവദിച്ച ഇരിപ്പിടത്തിൽ സൗമ്യനായി പോയി ഇരിക്കുകയും ചെയ്തു. സത്യപ്രതിജ്ഞ ചടങ്ങ് കാണാൻ ആരിഫിന്റെ ഭാര്യ ഡോ. ഷഹനാസ് ബീഗവും രണ്ട് മക്കളും സഭയിൽ എത്തിയിരുന്നു.

Conclusion:കേരളത്തിൽ നിന്നുള്ള ഏക ഇടത് എംപിയാണ് അഡ്വ. എ എം ആരിഫ്. വർഷങ്ങളായി കോൺഗ്രസ് കയ്യടക്കിവെച്ചിരിക്കുന്ന ആലപ്പുഴ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ സിപിഐഎം മത്സരിപ്പിച്ച സ്ഥാനാർത്ഥിയാണ് അരൂർ എംഎൽഎ ആയിരുന്ന അഡ്വ. എ എം ആരിഫ്. പോലീസ് പോലീസ് ഉദ്യോഗസ്ഥനായിരുന്ന അബ്ദുൽ മജീദിനെയും നബീസയുടെയും മൂന്നു മക്കളിൽ മൂത്തവനായ ആരിഫ് വിദ്യാർഥി സംഘടന രംഗത്ത് കൂടിയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. നിയമ ബിരുദധാരിയായ അദ്ദേഹം 2006 മുതൽ കേരള നിയമസഭയിൽ അരൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.
Last Updated : Jun 18, 2019, 2:30 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.